ഓണ്‍ലൈന്‍ വഴി ലഹരിവില്‍പ്പന; രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍

കോഴിക്കോട്: (www.kvartha.com 10.03.2019) ഓണ്‍ലൈന്‍ വഴി ലഹരിവില്‍പ്പന നടത്തിവന്ന രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മീഞ്ചന്ത നായര്‍മഠം റോഡില്‍ ഗിരിധാരിയില്‍ ദീപക് ഡി രാജ്, കല്ലായി സ്വദേശിയായ അഖില്‍ ഉസ്മാന്‍ അലി എന്നിവരാണ് പിടിയിലായത്. കല്ലായി, മീഞ്ചന്ത, പന്നിയങ്കര മേഖലയില്‍ ഓണ്‍ലൈന്‍ വഴി ലഹരിഗുളികള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരിയായിരുന്നു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥര്‍ പന്നിയങ്കര മേല്‍പ്പാലത്തിനു സമീപത്തു നിന്നു അഖില്‍ ഉസ്മാന്‍ അലിയെ പിടികൂടുകയും ഇയാളില്‍ നിന്നു 60 ലഹരിഗുളികളും കണ്ടെത്തി. തുടര്‍ന്ന് മീഞ്ചന്ത മിനി ബൈപാസില്‍ മലബാര്‍ അപ്പാര്‍ട്ടുമെന്റിനു സമീപത്തു നിന്നും ദീപക് രാജിനെയും പിടികൂടി. ഇയാളില്‍ നിന്നു 40 ലഹരിഗുളികകളാണ് കണ്ടെടുത്തത്.

 Youths arrested; drugs sales in online, Kozhikode, News, Kerala, Drugs, Youth, Arrest, Crime, Case, Online, Enquiry

കൂടാതെ കംപ്യൂട്ടര്‍ പരിജ്ഞാനം നേടിയ തൊഴില്‍രഹിതരായ യുവാക്കളില്‍ ചിലര്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതായി എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ആപ്പ് ഉപയോഗിക്കുന്നതായി വിവരമുണ്ടെന്നും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ദീപക് ഡി രാജിനെയും അഖില്‍ ഉസ്മാന്‍ അലിയേയും കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youths arrested; drugs sales in online, Kozhikode, News, Kerala, Drugs, Youth, Arrest, Crime, Case, Online, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?