വെള്ളമടിച്ച് വാഹനമോടിക്കാമെന്ന് ഇനി കരുതണ്ട, മദ്യപന്മാരെ പൂട്ടാന്‍ പുതിയ കാറുമായി സ്വീഡിഷ് കമ്പനിയായ വോള്‍വോ; ആ കാര്‍ ആരും വാങ്ങില്ലെന്ന് കുടിയന്മാര്‍
ന്യൂഡല്‍ഹി: (www.kvartha.com 25.03.2019) വെള്ളമടിച്ച് വാഹനമോടിക്കാമെന്ന് ഇനി കരുതണ്ട, മദ്യപന്മാരെ പൂട്ടാന്‍ പുതിയ കാറുമായി സ്വീഡിഷ് കമ്പനിയായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ എത്തിയിരിക്കുന്നത്. അതേസമയം കമ്പനി പുതിയ കാറിറക്കിയ വാര്‍ത്ത പുറത്തുവന്നതോടെ ഈ കാര്‍ ആരും വാങ്ങില്ലെന്ന പ്രതികരണവുമായി കുടിയന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ സുരക്ഷയില്‍ എന്നും ഏറെ മുന്നിലാണ് വോള്‍വോ. ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്. അപകട സാധ്യത ഡ്രൈവറെ അറിയിക്കാനുള്ള ഒരു അപായ സൂചന ആദ്യം പ്രവര്‍ത്തിക്കും.
എന്നിട്ടും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശമായും ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ കാര്‍ സ്വയം വേഗത കുറച്ച് റോഡിന്റെ അരികില്‍ ചേര്‍ന്ന് സ്വയം പാര്‍ക്ക് ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഡ്രൈവ് ചെയ്താലും കാര്‍ സ്വയം നില്‍ക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Volvo will use cameras to fight drunk and distracted driving, New Delhi, News, National, Technology, Car, Business, Mobile Phone.

Powered by Info News For You

Comments
Post a Comment