പൊരിവെയിലത്ത് കാത്തുനിന്നവരെ നിരാശരാക്കിയില്ല, കാറില്‍ നിന്നുമിറങ്ങിയയുടനെ പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി രാഹുല്‍

പെരിയ: (www.kasargodvartha.com 14.03.2019) പൊരിവെയിലും കൊണ്ട് മണിക്കൂറുകളോളം കാത്തിരുന്നവരെ നിരാശരാക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൃപേഷിന്റെ വീട്ടിലേക്കെത്തിയ രാഹുല്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ നേരെ പോയത് പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് കൃപേഷിന്റെ വീടിന് സമീപത്ത് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്.

രാഹുലിനെ കണ്ടതോടെ എല്ലാവരും ആവേശത്തിലായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നീങ്ങിയ അദ്ദേഹം ഹസ്തദാനം നടത്തി കൃപേഷിന്റെ വീടിനകത്തേക്ക് കയറി. രാവിലെ 10 മണി മുതല്‍ തന്നെ കൃപേഷിന്റെ വീടിന് സമീപത്ത് ഒരുക്കിയ പന്തലിലേക്ക് ആയിരങ്ങള്‍ എത്തിയിരുന്നു. കനത്ത വെയില്‍ അവഗണിച്ചും എല്ലാവരും ക്ഷമയോടെ രാഹുലിനെ കാത്തുനിന്നു. കര്‍ശന സുരക്ഷയോടെയാണ് ഓരോരുത്തരെയും പന്തലിലേക്ക് കടത്തിവിട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, Crime, Kalyott: First Rahul Gandhi visited activists after leaving the car
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?