കാസര്‍കോട്ട് നിന്നും നാട് കടത്തിയ ഗുണ്ടാ നേതാവ് നാട്ടില്‍ പ്രവേശിച്ചു; പിന്നാലെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: (www.kasargodvartha.com 11.03.2019) മാസങ്ങള്‍ക്ക് മുമ്പ് കാപ്പ ചുമത്തി ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നാട് കടത്തിയ ഗുണ്ടാ നേതാവ് കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നാട്ടില്‍ പ്രവേശിച്ചതോടെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തളങ്കര സിറാമിക്‌സ് റോഡിലെ അബ്ദുല്‍ കരീമി (48)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളില്‍ പ്രതിയായ കരീമിനെ മാസങ്ങള്‍ക്കുമുമ്പാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് നാട് കടത്തുകയും ചെയ്തത്. ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തിയതോടെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തത്. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

Kerala, kasaragod, news, arrest, Thalangara, Kannur, Jail, Goonda leader arrested again on KAPA case, Abdul Kareem

Keywords: Kerala, kasaragod, news, arrest, Thalangara, Kannur, Jail, Goonda leader arrested again on KAPA case, Abdul Kareem
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?