റോഡരികില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാകുന്നു
നെല്ലിക്കട്ട: (www.kasargodvartha.com 01.04.2019) റോഡരികില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാകുന്നു. നാല്‍ത്തടുക്ക മുതല്‍ നെല്ലിക്കട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സമീപത്തുള്ള പറമ്പുകളിലും കോഴി മാലിന്യങ്ങളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും സഞ്ചിയിലാക്കി വലിച്ചെറിയുകയാണ് ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലും വീടിന്റെ മുമ്പിലും തോട്ടങ്ങളിലും മറ്റുമായാണ് മാലിന്യങ്ങള്‍ കൊണ്ടു വന്നു തള്ളുന്നത്.
ഈ റൂട്ടില്‍ ദിവസവും നൂറുകണക്കിനു വാഹനങ്ങളും സ്‌കൂള്‍ ബസും സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാരും കടന്നുപോകുന്നുണ്ട്. വലിച്ചെറിയുന്ന മാലിന്യങ്ങള്‍ രാത്രിയായാല്‍ നല്‍കാലികളും മറ്റും വലിച്ചഴിച്ചു റോഡിന്റെ നാനാഭാഗത്തും ചിന്നിച്ചിതറികിടക്കുന്ന കാഴ്ച പതിവാണ്. ഇതു കാരണം ഇതു വഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടുള്ളതുമാണ്. കൂടാതെ പകര്‍ച്ചവ്യാധി ഭീതിയും നാട്ടുകാര്‍ക്കുണ്ട്.
പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ പഞ്ചായത്തോ മറ്റു അധികൃതരോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Nellikatta, Road, waste dump, Waste dump near road side
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment