കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍; മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: (www.kvartha.com 10.03.2019) കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍. സീറ്റിനെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസിനുള്ളില്‍ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പിളര്‍പ്പിന്റെ വക്കിലെത്തിയത്. സ്ഥാനാര്‍ത്ഥിയാകണമെന്ന് പി.ജെ.ജോസഫ് ഉറച്ച് നില്‍ക്കുകയാണ്.
തന്റെ അഭ്യര്‍ത്ഥന അവിടെ തന്നെ നില്‍ക്കുകയാണെന്ന് മാണിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുവിഭാഗം നേതാക്കളും മാണിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ ഇരുനേതാക്കളും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ജോസഫ് വിഭാഗക്കാരനായ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായത്തിലല്ല ലയന ശേഷം തീരുമാനമെടുത്തിട്ടുള്ളത്. നേതാക്കള്‍ കൂടിയാലോചിച്ച് യോജിച്ച തീരുമാനമെടുക്കലാണ്. ഇതാണ് പാര്‍ട്ടി ലയനത്തില്‍ പറഞ്ഞിരുന്നത്. അതാണ് എല്ലാ കാര്യത്തിലുമുണ്ടായിട്ടുള്ളതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
അതേ സമയം പി.ജെ.ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മാണി വിഭാഗം നേതാവും കേരളാ കോണ്‍ഗ്രസ് വക്താവുമായ വി.ജി.എം.തോമസ് പറഞ്ഞു.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. താന്‍ മത്സരിക്കാനില്ലെന്നും കോട്ടയത്ത് കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സീറ്റുകളുടെ കാര്യത്തിലൊക്കെ തീരുമാനമായതാണെന്നും കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമെയുള്ളുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Congress(M) heading for split?, Thiruvananthapuram, News, Politics, Kerala Congress (m), Oommen Chandy, Meeting, Controversy, Kerala, Lok Sabha, Election, Trending.
തന്റെ അഭ്യര്‍ത്ഥന അവിടെ തന്നെ നില്‍ക്കുകയാണെന്ന് മാണിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുവിഭാഗം നേതാക്കളും മാണിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ ഇരുനേതാക്കളും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ജോസഫ് വിഭാഗക്കാരനായ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായത്തിലല്ല ലയന ശേഷം തീരുമാനമെടുത്തിട്ടുള്ളത്. നേതാക്കള്‍ കൂടിയാലോചിച്ച് യോജിച്ച തീരുമാനമെടുക്കലാണ്. ഇതാണ് പാര്‍ട്ടി ലയനത്തില്‍ പറഞ്ഞിരുന്നത്. അതാണ് എല്ലാ കാര്യത്തിലുമുണ്ടായിട്ടുള്ളതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
അതേ സമയം പി.ജെ.ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മാണി വിഭാഗം നേതാവും കേരളാ കോണ്‍ഗ്രസ് വക്താവുമായ വി.ജി.എം.തോമസ് പറഞ്ഞു.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. താന്‍ മത്സരിക്കാനില്ലെന്നും കോട്ടയത്ത് കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സീറ്റുകളുടെ കാര്യത്തിലൊക്കെ തീരുമാനമായതാണെന്നും കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമെയുള്ളുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
Keywords: Kerala Congress(M) heading for split?, Thiruvananthapuram, News, Politics, Kerala Congress (m), Oommen Chandy, Meeting, Controversy, Kerala, Lok Sabha, Election, Trending.
Powered by Info News For You

Comments
Post a Comment