കശ്മീരി യുവാക്കളെ ആക്രമിച്ചത് ഭ്രാന്തന്‍മാര്‍; അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മോഡി

ന്യൂഡല്‍ഹി: (www.kvartha.com 09.03.2019) കശ്മീരി യുവാക്കളെ ആക്രമിച്ചത് ഭ്രാന്തന്‍മാരാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് സുപ്രധാന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കഴിഞ്ഞ ദിവസം കാശ്മീരി യുവാക്കളെ വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ പ്രസ്താവനയിലൂടെ അപലപിക്കുകയായിരുന്നു അദ്ദേഹം.

Attack on Kashmiri traders: Modi warns against hooliganism,New Delhi, News, Kashmir, Prime Minister, Narendra Modi, Protection, Warning, Politics, National.

എല്ലാ സംസ്ഥാന സര്‍ക്കാരുകളും കാശ്മീരി സഹോദരങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. എന്നാല്‍ അക്രമികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചെന്നും മോഡി ചൂണ്ടിക്കാട്ടി.


Keywords: Attack on Kashmiri traders: Modi warns against hooliganism,New Delhi, News, Kashmir, Prime Minister, Narendra Modi, Protection, Warning, Politics, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?