ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കും; ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് നേതാക്കള്‍
ഉദുമ: (www.kasargodvartha.com 27.03.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി ജെ പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ യു ഡി ഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
കണ്‍വെന്‍ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. മജീദ് നരിക്കോടന്‍, പി കെ അബ്ദുല്ല, സഫിയ സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ എം റിയാസ് സ്വാഗതവും സി.എ മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.
ഉദുമ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (ചെയര്‍മാന്‍), യൂസുഫ് സി എ (കണ്‍വീനര്‍), റിയാസ് എന്‍ എം, മൊയ്തീന്‍ കുഞ്ഞി സി എ, സഫിയ സമീര്‍, ഫാത്തിമ ബഷീര്‍, സുഹ്‌റ മഹ് മൂദ് , ഖാസിം, സകരിയ സി കെ, ഇസ്മാഈല്‍ അഹ് മദ്, അസ്മ അബ്ബാസ് (മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, UDF, Top-Headlines, Political party, Politics, Trending, election, Welfare party will support UDF in Loksabha election
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, UDF, Top-Headlines, Political party, Politics, Trending, election, Welfare party will support UDF in Loksabha election
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment