ഇന്ത്യക്കാരിയായ ദന്ത ഡോക്ടറെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തി

സിഡ്നി: (www.kvartha.com 06.03.2019) ഇന്ത്യക്കാരിയായ ദന്ത ഡോക്ടറെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച സിഡ്നിയില്‍ കാണാതായ ഇന്ത്യക്കാരിയായ ദന്തഡോക്ടര്‍ പ്രീതി റെഡ്ഢിയെയാണ് കൊലപ്പെടുത്തി സ്യൂട്ട്‌ക്കേസിലാക്കിയ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി കിംഗ്‌സ്ഫോര്‍ഡ് ലൈന്‍വെയില്‍ ഒരു കാറിനകത്താണ് സ്യൂട്ട്‌ക്കേസിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രീതിയുടെ ശരീരത്തില്‍ കുത്തേറ്റ നിരവധി പാടുകളുണ്ട്.

സിഡ്നിയിലെ സിബിഡി റോഡില്‍ മുന്‍ കാമുകനൊപ്പമായിരുന്നു പ്രീതി താമസിച്ചിരുന്നത്. മുന്‍ കാമുകനും കഴിഞ്ഞ ദിവസം ഒരു അപകടത്തില്‍ മരിച്ചിരുന്നു. കാണാതായ ദിവസം സെന്റ് ലിയോണാര്‍ഡില്‍ ഒരു ഡെന്റല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു പ്രീതി. രാത്രി വീട്ടില്‍ വരുമെന്ന് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു. മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടക്കുന്നതായി സിഡ്നി പോലീസ് അറിയിച്ചു.

Dr Preethi Reddy’s ex-boyfriend Dr Harsh Narde identified as suspect, News, World, Death, Murder, Crime, Case, Doctor.

പ്രീതിയെ കണ്ടെത്താനായി ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേക ഫേസ്ബുക്ക് പേജ് തുടങ്ങി അന്വേഷണവും നടത്തിയിരുന്നു. ഗ്രീന്‍വിച്ചിലുള്ള അര്‍ബന്‍ ഹോട്ടലിലും പ്രീതിയെ കണ്ടിരുന്നതായി സഹോദരി നിത്യ റെഡ്ഡി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം അറിഞ്ഞതോടെ ഡോ. പ്രീതി ജോലി ചെയ്തിരുന്ന ഗ്ലെന്‍ബ്രൂക്കിലുള്ള ഡെന്റല്‍ സര്‍ജറി അടച്ചിട്ടു. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ദാരുണാന്ത്യത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് സര്‍ജറി അടച്ചിട്ടത്.

Keywords: Dr Preethi Reddy’s ex-boyfriend Dr Harsh Narde identified as suspect, News, World, Death, Murder, Crime, Case, Doctor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?