കമല്‍ ഹാസന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു; ബാറ്ററി ടോര്‍ച്ച്
ചെന്നൈ:(www.kasargodvartha.com 10/03/2019) നടന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ച് ആണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതായും തമിഴ്‌നാട്ടില്‍ പുതിയ കാലഘട്ടത്തിന്റെ വെളിച്ചം തെളിയിക്കാന്‍ മക്കള്‍ നീതി മയ്യത്തിന് സാധിക്കുമെന്നും അതിന് പരിശ്രമിക്കുമെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
2018 ഫെബ്രുവരി 21 ന് മധുരയില്‍ വെച്ചാണ് കമല്‍ ഹാസന്‍ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. വെളുത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നം ആലേഖനം ചെയ്ത പതാകയും അന്ന് പുറത്തിറക്കിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തെ സൂചിപ്പിക്കുന്ന ആറു കൈകളും അതിനു മധ്യത്തില്‍ ഒരു നക്ഷത്രവുമാണ് പാര്‍ട്ടി ചിഹ്നം. ഇതില്‍ മൂന്നുവീതം കൈകള്‍ ചുവപ്പ്, വെളുപ്പ് നിറങ്ങളിലാണ്. ചേര്‍ത്തുപിടിച്ച ആറു കൈകള്‍ക്കു നടുവില്‍ കറുത്ത പശ്ചാത്തലത്തിലാണ് നക്ഷത്രത്തിന്റെ സ്ഥാനം.
ലോക്‌സഭയില്‍ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് ഇതെല്ലാം കമല്‍ ഹാസന്‍ നിരസിച്ചിരുന്നു. പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ ശക്തി മനസിലാകുമെന്നുമായിരുന്നു കമലിന്റെ പ്രതികരണം. തമിഴ്‌നാട്ടില്‍ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലും മക്കള്‍ നീതി മയ്യം മത്സരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

MNM thanks the Election commision for granting us the "Battery Torch" symbol for the forthcoming elections. So appropriate. @maiamofficial will endeavour to be the “Torch-Bearer” for a new era in TN and Indian politics.— Kamal Haasan (@ikamalhaasan) March 10, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Top-Headlines, Trending,MNM thanks the Election commision for granting us the "Battery Torch" symbol for the forthcoming elections, Tweeted by Kamal Hassan
Powered by Info News For You

Comments
Post a Comment