മുംബൈ ഇന്ത്യന്‍സ് യുവിയുടെ പരിചയസമ്പത്തിനിട്ട വിലയാണ് ഒരു കോടി, നാലാം കപ്പുയര്‍ത്താന്‍ ഇത്തവണയെത്തുന്നത് അടിമുടി മാറ്റങ്ങളുമായി
മുംബൈ: (www.kvartha.com 20.03.2019) തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ ഐപിഎല്‍ ആരവവും ഉയര്‍ന്നുകഴിഞ്ഞു. നാലാം കപ്പ് മോഹിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണയെത്തുന്നത്. കഴിഞ്ഞ സീസണ്‍ ശോഭിക്കാന്‍ കഴിയാതെ പോയതോടെ ഇത്തവണ ചില മാറ്റങ്ങളുമായാണ് ടീം എത്തുന്നത്. ക്വിന്റണ്‍ ഡീക്കോക്ക്, യുവ് രാജ് സിംഗ്, ലസിത് മലിംഗ തുടങ്ങിയവരെ കളത്തിലിറക്കും. കൂടാതെ മികച്ച യുവനിരയുമുണ്ട്.
ലേലത്തില്‍ ആര്‍ക്കും വേണ്ടാകെ കിടന്ന യുവ് രാജ് സിംഗിനെ ടീമിലെത്തിച്ചത് ചിലത് കണ്ടുകൊണ്ടുതന്നെയാണ്. യുവിയെ എടുത്തപ്പോള്‍ പരിഹസിച്ചവരുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സ് യുവിയുടെ പരിചയസമ്പത്തിനിട്ട വിലയാണ് ഒരു കോടി രൂപ. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് എങ്ങനെ ഉപയോഗിക്കാമെന്നാണ് നായകന്‍ രോഹിത് ശര്‍മ ചിന്തിക്കുന്നത്. മാത്രമല്ല, ബാറ്റ്‌സ്മാന്‍ എന്നതിലുപരി അദ്ദേഹത്തിലെ ബൗളറെയാകും ടീം ആശ്രയിക്കുക.
ഐപിഎല്ലില്‍ മൂന്ന് തവണ ജേതാക്കളത്തായിട്ടുള്ള ടീമാണ് മുംബൈ. മുംബൈയെ കൂടാതെ ചെന്നൈ മാത്രമാണ് മൂന്ന് കപ്പ് എടുത്തിട്ടുള്ളൂ. 2013, 15, 2017 സീസണുകളിലാണ് മുംബൈ കപ്പുയര്‍ത്തിയത്. ഇന്ത്യന്‍ ബാറ്റംഗ് നിരയുടെ നെടുംതൂണ്‍ രോഹിത് ശര്‍മയുടെ നായകത്വം തന്നെയാണ് അംബാനിയുടെ ടീമിന്റെ ഹൈലൈറ്റ്‌സ്.
മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മാര്‍ഗനിര്‍ദേശങ്ങള്‍
പിന്നണിയിലും വമ്പന്‍ താരനിരയാണ് മുംബൈയ്ക്കുള്ളത്. അതില്‍ ഒന്നാമത് നില്‍ക്കുന്നത് മാര്‍ഗദര്‍ശിയായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിദ്ധ്യം തന്നെയാണ്.
ഓള്‍ ഇന്‍ ഓള്‍ ആയി സഹീര്‍ ഖാന്‍
ഓള്‍ ഇന്‍ ഓള്‍ ആയി എല്ലായിടത്തും മുന്‍ പേസര്‍ സഹീര്‍ ഖാന്‍ സജീവമാണ്. ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡറയറക്ടറായാണ് സഹീര്‍ ഖാനെ മുംബൈ നിയോഗിച്ചിരിക്കുന്നത്. 2009, 2010, 2014 സീസണുകളില്‍ മുംബൈക്ക് വേണ്ടി കളിച്ച താരം 29 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഡി കോക്കിന്റെ വെടിക്കെട്ട് വിരുന്ന്
പഴയ വെടിക്കെട്ട് വീരന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ പല്ലിന് ശൗര്യം കുറഞ്ഞെന്ന ആരാധകരുടെ പരാതി തീര്‍ക്കാനാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്കിനെ ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത്. അദ്ദേഹം ഈ റോള്‍ കൃത്യമായി നിര്‍വഹിച്ചാല്‍ നല്ലൊരു ബാറ്റിംഗ് വിരുന്ന് കാണാം.
വന്‍തുകയ്ക്ക് രഞ്ജി താരം
രഞ്ജി ട്രോഫി താരം ജയന്ത് യാദവിനെ വന്‍ തുകയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്. ഹരിയാന രഞ്ജി ടീം താരമായ ഈ ഓള്‍ റൗണ്ടര്‍ 2015ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ കളിച്ചിരുന്നു.
മലിംഗയുടെ തിരിച്ചുവരവ്
കഴിഞ്ഞ സീസണില്‍ മെന്ററായി കളത്തിന് പുറത്ത് തന്ത്രങ്ങള്‍ മെനഞ്ഞെ ശ്രീലങ്കന്‍ താരം ലസിത് മലിംഗ ഇത്തവണ കളത്തിലിറങ്ങി തന്നെ കളി മെനയും. 154 വിക്കറ്റുകള്‍ നേടിയ താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ്.
ഇത്തവണയും പുതുമുഖങ്ങളില്‍ പ്രതീക്ഷയേറെ
ഇത്തവണയും പുതുമുഖങ്ങളില്‍ ഏറെ പ്രതീക്ഷയാണ് മുംബൈ കല്‍പ്പിക്കുന്നത്. അതിനായി രണ്ട് യുവതാരങ്ങളെയാണ് മുംബയ് രഹസ്യായുധങ്ങളായി വെച്ചിരിക്കുന്നത്. 17കാരന്‍ റസീഖ് സലാമിന് ഏറെ ചെയ്യാന്‍ കഴിയുമെന്ന് ടീം പ്രതീക്ഷിക്കുന്നു. വിജയ് ഹസാരേ ട്രോഫിയിലെ പ്രകടനം കണ്ടാണ് ഈ കശ്മീരി താരത്തെ ടീമിലെടുത്തത്.
ഒപ്പം ഹിമാചലുകാരനായ ആള്‍ റൗണ്ടര്‍ പങ്കജ് ജയ്‌സ്വാളുമുണ്ട്. വിജയ് ഹസാരയെത്തില്‍ മികച്ച ബൗളിംഗ് കാഴ്ചവച്ച പങ്കജ് രഞ്ജിട്രോഫിയില്‍ ഗോവയ്‌ക്കെതിരെ 16 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടി ടൂര്‍ണമെന്റിലെ രണ്ടാമത്തെ വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.
ആവനാഴിയിലെ വജ്രായുധങ്ങള്‍
ആവനാഴിയിലെ വജ്രായുധങ്ങളെ മൂര്‍ച്ചകൂട്ടി വെച്ചിട്ടുണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒന്നാം നമ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഹൈലൈറ്റ്‌സ്. ഡത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന താരത്തെ ലേലത്തിന് പോലും വെക്കാതെ സൂക്ഷിച്ചിരുന്നു. പാണ്ഡ്യ സഹോദരങ്ങളും ഓള്‍ റൗണ്ട് മികവ് പുലര്‍ത്തുന്നു. മധ്യനിരയിലും അവസാനത്തിലും വിശ്വസിക്കാം.
ക്യാപ്ടന്‍: രോഹിത് ശര്‍മ്മ, കോച്ച്: മഹേല ജയവര്‍ദ്ധനെ, അസിസ്റ്റന്റ് കോച്ച്: പരസ് മാംബ്രെ, ബാറ്റിംഗ് കോച്ച്: റോബിന്‍ സിംഗ്, ബൗളിംഗ് കോച്ച്: ഷെയിന്‍ ബോണ്ട്.

Keywords: India, National, News, Sports, Cricket, IPL, Mumbai Indians, Mumbai, Sachin Tendulker, Rohit Sharma, Mumbai Indians ready for blast
Powered by Info News For You

Comments
Post a Comment