കോണ്‍ഗ്രസില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകം; ടി സിദ്ദീഖിന് മറ്റൊരു സീറ്റ് നല്‍കണം; അല്ലാത്തപക്ഷം വോട്ട് കുറഞ്ഞെങ്കില്‍ ഉത്തരവാദിത്വം നേതാക്കള്‍ക്ക് തന്നെയായിരിക്കുമെന്നും മുസ്ലിം സമുദായത്തിലെ വോട്ടര്‍മാര്‍ക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം
കോഴിക്കോട്:(www.kvartha.com 24/03/2019) കോണ്‍ഗ്രസില്‍ മുസ്ലിം പ്രാധിനിധ്യം കുറയുന്നതിനെ വിമര്‍ശിച്ച് സമസ്ത രംഗത്ത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്‍കാതെയുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ആശങ്കാജനകമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം തുറന്നടിച്ചു. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോടാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ ഉമര്‍ ഫൈസി, ജനസംഖ്യാനുപാതികമായി മുസ് ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും ആരോപിച്ചു. രാഹുലിന് വേണ്ടി സീറ്റ് ഒഴിയുന്ന ടി സിദ്ദീഖിന് ജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെട്ടു.
ടി സിദ്ദീഖിന് മറ്റൊരു സീറ്റ് നല്‍കിയില്ലെങ്കില്‍ തുടര്‍ന്ന് വരുന്ന പ്രത്യാഘാതങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരിക്കും ഉത്തരവാദികളെന്നും മുസ്ലിം സമുദായത്തിലെ വോട്ടര്‍മാര്‍ക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും സമുദായം ബോധവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഉമര്‍ ഫൈസി ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Muslim-League, Congress,Umar Faizy Mukkam against Congress on Muslim candidates

Powered by Info News For You

Comments
Post a Comment