താലികെട്ടി മനിറ്റുകള്‍ക്കകം ചര്‍ദ്ദിച്ച വധുവിന്റെ കന്യകാത്വം പരിശോധിച്ചു; വരനെതിരെ കേസ്

ബെംഗലൂരു: (www.kvartha.com 29.03.2019) താലികെട്ടി മനിറ്റുകള്‍ക്കകം ചര്‍ദ്ദിച്ച വധുവിന്റെ കന്യകാത്വം പരിശോധിച്ച സംഭവത്തില്‍ വരനെതിരെ പോലീസ് കേസെടുത്തു. വധുവിന്റെ അറിവോ സമ്മതമോ ഇല്ലാതെ കന്യകാത്വ പരിശോധന നടത്തിയതിനാണ് കേസ്. സംഭവം നടന്ന് മൂന്നുമാസത്തിന് ശേഷം വരന്‍ കുടുംബകോടതിയില്‍ വധുവിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സലിംഗിലാണ് യുവതി തനിക്ക് നേരിട്ട അപമാനവും മാനസിക പ്രയാസങ്ങളും തുറന്നുപറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം. വടക്കന്‍ കര്‍ണാടക സ്വദേശികളായ യുവതിയും യുവാവും തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവം. വിവാഹം കഴിഞ്ഞ് കുറച്ചുസമയത്തിനകം യുവതി ചര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ ഗര്‍ഭിണിയാണോയെന്ന് സംശയം പ്രകടിപ്പിച്ച വരനും കൂട്ടരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് യുവതി കൗണ്‍സിലിംഗില്‍ വ്യക്തമാക്കി. വയറിന് അസുഖം ബാധിച്ചാണ് താന്‍ ചര്‍ദ്ദിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bride, Case, Grooms, Marriage, Bride insulted on wedding day, Case against groom 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?