പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സമുദ്രാതിര്‍ത്തികളില്‍ ഇന്ത്യ ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചു; പടക്കപ്പലുകള്‍ ഒരുങ്ങിനിന്നു
ന്യൂഡല്‍ഹി: (www.kvartha.com 18.03.2019) പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സമുദ്രാതിര്‍ത്തികളില്‍ ഇന്ത്യ ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചുവെന്നും പടക്കപ്പലുകളെ തയ്യാറാക്കി നിര്‍ത്തിയെന്നും റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സമുദ്രാതിര്‍ത്തികളില്‍ ഇന്ത്യ ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയും ആണവ അന്തര്‍വാഹനികളും അടക്കമുള്ളവ അറബിക്കടലില്‍ വിന്യസിച്ചിരുന്നതായി കഴിഞ്ഞദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ നാവികസേന പറഞ്ഞിരുന്നു. ഐ.എന്‍.എസ് വിക്രമാദിത്യയുടെ സുപ്രധാന കോംബാറ്റ് യൂണിറ്റായ കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പും ആണവ അന്തര്‍വാഹിനികളും പടക്കപ്പലുകളും വിന്യസിച്ചിരുന്നു.
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏത് പ്രകോപനമായ നീക്കത്തെയും പ്രതിരോധിക്കാനാണ് ഇന്ത്യ സുസജ്ജമായിരുന്നതെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ട്രോപെക്സ് - 19 നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത വിമാന വാഹിനി കപ്പലിനെയും ആണവ അന്തര്‍വാഹിനികളെയും മറ്റ് നിരവധി യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയുമാണ് അതിവേഗം അറബിക്കടലില്‍ വിന്യസിച്ചത്.
പുല്‍വാമയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ നാവികസേന വലിയ അഭ്യാസ പ്രകടനമായ ട്രോപെക്‌സ് സംഘടിപ്പിച്ചിരുന്നു. യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ 12 കപ്പലുകളും 60 വിമാനങ്ങളും ഉള്‍പ്പെട്ട അഭ്യാസ പ്രകടനത്തിലായിരുന്നു നാവികസേന ഏര്‍പ്പെട്ടിരുന്നത്.
ആണവ അന്തര്‍വാഹിനികളായ ഐ.എന്‍.എസ് അരിഹന്ത്, ഐ.എന്‍.എസ് ചക്ര എന്നിവ അടക്കമുള്ളവയാണ് അതീവ ജാഗ്രത പാലിച്ച് അറബിക്കടലില്‍ ഉണ്ടായിരുന്നത്. പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകര താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ വ്യോമാക്രമണ സമയത്തുതന്നെയാണ് നാവികസേനയും സര്‍വസജ്ജമായി അറബിക്കടലില്‍ നിലയുറപ്പിച്ചത്.
Keywords: Aircraft carrier & nuclear submarines deployed post Pulwama, New Delhi, News, Technology, Politics, Terrorists, Military, Pakistan, Trending, National.

Powered by Info News For You

Comments
Post a Comment