വറുതിയുടെ തീരത്തു നിന്നും ഏഷ്യന്‍ ഗെയിമിലേക്ക് സിദാന്‍ ജിമ്മി
അമ്പലപ്പുഴ: (www.kvartha.com 25.03.2019) വറുതിയുടെ തീരത്തു നിന്നും ഏഷ്യന്‍ ഗെയിമിലേക്ക് സിദാന്‍ ജിമ്മി. പുന്നപ്ര വാടക്കല്‍ കടപ്പുറത്തെ മത്സ്യതൊഴിലാളിയായ തൈപ്പറമ്പില്‍ ജിമ്മിയുടെയും ബിന്ദുവിന്റെയും മകനായ സിദാന്‍ (17) ആണ് ഏപ്രില്‍ 20 മുതല്‍ 26 വരെ ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ്ങില്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. 2018ല്‍ ദേശീയ സ്‌കൂള്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു.
Keywords: Sidan Jimmy get ready to Asian Game, Ambalapuzha, News, Kerala, Sports, Student.
സ്ട്രോങ്മാന്‍ ഇന്ത്യയായി തെരഞ്ഞെടുത്ത സിദാന്‍ കല്‍ക്കട്ടയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കൂടാതെ ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് അഭിമാനനേട്ടം കൈവരിച്ചിട്ടുണ്ട്. 66 കിലോഗ്രാം ജൂനിയര്‍ വിഭാഗത്തിലാണ് ഇക്കുറി മല്‍സരിക്കുന്നത്.
പറവൂര്‍ പനക്കുളങ്ങര സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ സിദാന്‍ ജിമ്മി ദാരിദ്ര്യത്തിന്റെ നടുവില്‍ നിന്നാണ് പ്രതിസന്ധികളെ അതിജീവിച്ച് വിജയം കണ്ടെത്തുന്നത്. കലവൂര്‍ ശ്രീകൃഷ്ണ ജിമ്മിലെ വി എന്‍ രാജുവിന്റെയും മഞ്ജുവിന്റെയും ശിക്ഷണത്തിലാണ് പരിശീലനം
Keywords: Sidan Jimmy get ready to Asian Game, Ambalapuzha, News, Kerala, Sports, Student.
Powered by Info News For You

Comments
Post a Comment