ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിര്‍ത്തി; പൊരിവെയിലത്ത് കുട്ടി തലകറങ്ങി വീണു; സ്വകാര്യ സ്‌കൂളിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

കരുമാലൂര്‍: (www.kvartha.com 28.03.2019) ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റി
ന്റെ കൊടും ക്രൂരത. കുട്ടികളെ പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തുകയും പൊരിവെയിലത്ത് ഒരു കുട്ടി തലകറങ്ങി വീഴുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്‌കൂളിന് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

 ആലുവ സെറ്റില്‍മെന്റ് സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളോടുള്ള മാനേജ്‌മെന്റിന്റെ കിരാത നടപടി. ബുധനാഴ്ച നടന്ന കണക്ക് പരീക്ഷയാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്പതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാന്‍ അനുവദിക്കാതെ രണ്ട് മണിക്കൂറോളം അധികൃതര്‍ പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്.

Parents and natives protest against school management,Students, News, Education, Examination, Protesters, Natives, Parents, Allegation, Kerala

രണ്ടാം ക്ലാസുകാരന് പ്രതിമാസം 570 രൂപ സ്‌കൂള്‍ ട്യൂഷന്‍ ഫീസും 400 രൂപ ബസ് ഫീസുമാണ്. ഒരു മാസത്തെ തുക മാത്രമാണ് കുടിശികയുണ്ടായിരുന്നത്. വ്യാഴാഴ്ച പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി ഫീസ് അടയ്ക്കാമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതുമാണ്. എന്നാല്‍ രക്ഷിതാക്കളുടെ വാക്കിനെ അവഗണിച്ചാണ് കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

ഹാളിന് പുറത്ത് നില്‍ക്കുന്നതിനിടെ ഒരു കുട്ടി തലകറങ്ങി വീഴുകയായിരുന്നു. തലവേദയെ തുടര്‍ന്ന് പതിവായി കണ്ണട ധരിക്കുന്ന കുട്ടിയാണ് തലകറങ്ങി വീണത്. എന്നാല്‍ വിവരം മാതാപിതാക്കളെ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയുന്നത്.

തുടര്‍ന്ന് തലകറങ്ങി വീണ കുട്ടിയെ രക്ഷിതാക്കള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും സ്‌കൂള്‍ ഉപരോധിച്ചു. അതേസമയം, കുട്ടികളെ വരാന്തയില്‍ നിര്‍ത്തിയെന്നും ഒരു കുട്ടി തലകറങ്ങി വീണെന്നുമുള്ള ആക്ഷേപം ശരിയല്ലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കവിത മനോജ് പറഞ്ഞു. ഫീസ് അടയ്ക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കേണ്ടതില്ലെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ട് കുട്ടികളെയും തനിക്കൊപ്പം എല്‍.കെ.ജി ക്ലാസില്‍ ഇരുത്തുകയായിരുന്നുവെന്നും ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.

അതേസമയം ഫീസ് അടക്കാത്തതിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ കുട്ടികളെ വ്യാഴാഴ്ച പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത അധ്യാപകരെ പരീക്ഷാ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഡി.ഇ.ഒ പറഞ്ഞു.

അതേസമയം ഫീസ് അടച്ചില്ലെങ്കില്‍ പരീക്ഷയെഴുതിക്കില്ലെന്ന മുന്നറിയിപ്പ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. മാസം തോറും ഫീസ് അടയ്ക്കാറുണ്ടെന്നും മാര്‍ച്ച് മാസത്തെ മാത്രമാണ് ബാക്കി ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ ആലുവ ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Parents and natives protest against school management,Students, News, Education, Examination, Protesters, Natives, Parents, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?