പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് കണ്ണന്താനവും; ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചു

പത്തനംതിട്ട: (www.kvartha.com 18.03.2019) ബിജെപിയില്‍ പത്തനംതിട്ട സീറ്റിന് വേണ്ടിയുള്ള പിടിവലി തുടരുന്നു. ഓരോ ദിവസവും നിരവധി നേതാക്കളാണ് പത്തനംതിട്ട ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്. ഒടുവില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രംഗത്ത്. ഈ ആവശ്യം അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

തിങ്കളാഴ്ചയാണ് അദ്ദേഹം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. കെ സുരേന്ദ്രനും പി എസ് ശ്രീധരന്‍ പിള്ളയുമടക്കം മുതിര്‍ന്ന നിരവധി നേതാക്കളാണ് പത്തനംതിട്ട സീറ്റിനായി പിടിവലിയിലുള്ളത്. നേരത്തെ പല പേരുകളും ഉയര്‍ന്നിരുന്നുവെങ്കിലും അവസാനമായി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

പിള്ളയുടെ പേര് സജീവമായതോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഇടഞ്ഞിരിക്കുകയാണ്. സുരേന്ദ്രന്‍ മത്സരിക്കുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പിള്ള പക്ഷം സുരേന്ദ്രന്റെ പേര് വെട്ടുകയായിരുന്നു.


Keywords: Kerala, Pathanamthitta, News, Alphons Kannanthanam, BJP, Politics, Election, Lok Sabha, I Want Pathanamthita, says Kannanthanam



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?