നടിയെ ആക്രമിച്ച കേസ്: ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം,രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി:(www.kvartha.com 05/03/2019) പ്രമാദമായ നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

 News, Kochi, Kerala, Actress, attack, High Court, Actress attacking case; High court dismisses Martin's plea

നേരെത്തെ കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെടാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും നടിയുടെ ആവശ്യം ന്യായമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദിലീപിന്റെ അപേക്ഷ തള്ളിയത്. കോടതി നിര്‍ദേശമനുസരിച്ച് വനിതാ ജഡ്ജിയായ ഹണി വര്‍ഗീസാകും ഇനി കേസ് കേള്‍ക്കുക. എറണാകുളം സിബിഐ കോടതി(3)ലാകും വിചാരണ നടക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Actress, attack, High Court, Actress attacking case; High court  dismisses Martin's plea


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?