കൃഷ്ണപ്രിയ പരീക്ഷ കഴിഞ്ഞെത്തി; രാഹുല്‍ എത്തുന്നതിന് മുമ്പ്

പെരിയ: (www.kasargodvartha.com 14.03.2019) കൃഷ്ണപ്രിയ പരീക്ഷ കഴിഞ്ഞെത്തി, രാഹുല്‍ ഗാന്ധിയെത്തുന്നതിന് മുമ്പ്. പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയാണ് രാഹുല്‍ ഗാന്ധി എത്തുന്നതിന് അല്‍പ്പസമയം മുമ്പ് പ്ലസ് ടു പരീക്ഷ കഴിഞ്ഞെത്തിയത്. പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണപ്രിയ. രാവിലെ പരീക്ഷയ്ക്കായി കൃഷ്ണപ്രിയ പോകുമ്പോള്‍ കുറച്ച് എസ്.പി.ജി ഉദ്യോഗസ്ഥരും കുറച്ച് പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്.

പരീക്ഷ കഴിഞ്ഞ് പതിവ് വഴിയിലൂടെ കൂട്ടുകാരിക്കൊപ്പം എത്തിയ കൃഷ്ണപ്രിയയെ ആരാണെന്നറിയാതെ ആദ്യം വീടിന് അകലെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയും സഹപാഠിയുമായ വിനയചന്ദ്രന്‍ കൃപേഷിന്റെ സഹോദരിയാണെന്ന് അറിയിച്ചതോടെ പോലീസ് ബന്ധുക്കളെ വരുത്തി മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ച വഴിയിലൂടെ സുരക്ഷാ ഉദ്യാഗസ്ഥര്‍ വീട്ടിലേക്ക് കടത്തിവിട്ടു. കൃഷ്ണപ്രിയയുടെ ബാഗ് വനിതാ പോലീസ് ഉദ്യേഗസ്ഥ പരിശോധിക്കാന്‍ സമയമെടുത്തപ്പോള്‍ ഹൈബി ഇഡന്‍ എം.എല്‍.എ ഇടപെട്ട് പെട്ടെന്ന് കടത്തിവിടാന്‍ നിര്‍ദേശം നല്‍കി. 'അവള്‍ ഈ വീട്ടിലെ കുട്ടിയാണ്, അവള്‍ക്ക് വീട്ടിലേക്ക് വരാന്‍ എന്തിനീ പരിശോധന' എന്ന് പറഞ്ഞ് ഹൈബി എസ്.പി.ജി - പോലീസ് ഉദ്യോഗസ്ഥരോട് നീരസം പ്രകടിപ്പിക്കുകയും ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Krishnapriya came to home after wrote exam, before reaching Rahul Gandhi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?