കാര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു; അപകടമുണ്ടായത് സെന്റോഫ് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ

തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.03.2019) കാര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പടന്ന ഗണേഷ് മുക്കിലെ എ കെ അബ്ദുല്‍ ഖാദര്‍- പി വി സീനത്ത് ദമ്പതികളുടെ മകന്‍ പി വി അല്‍ത്താഫ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒളവറയില്‍ വെച്ചാണ് അപകടമുണ്ടായത്. പടന്ന എം ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അല്‍ത്താഫ്.

സ്‌കൂളിലെ സെന്റോഫ് പരിപാടി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം പയ്യന്നൂരില്‍ പോയി തിരിച്ചു വരുമ്പോള്‍ ഒളവറയില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍: അഹമ്മദലി (ദുബൈ), ജസീന. മൃതദേഹം പടന്ന എം ആര്‍ വി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം പടന്ന കാലിക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Student, Death, Accident, Accidental-Death, Plus two student died in Car accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?