സര്‍ക്കാര്‍ സ്‌കൂളെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നൊരു കാലമുണ്ടായിരുന്നു; ഇന്ന് കുട്ടികളുടെ പഠനം സ്മാര്‍ട്ട് ക്ലാസ്മുറികളില്‍
തിരുവനന്തപുരം: (www.kvartha.com 06.03.2019) എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതിന് പിന്നാലെ മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. എല്ലാതലത്തിലും വികസനം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍.
അതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസമേഖലയിലും വന്‍ കുതിച്ചുചാട്ടമാണ് നടക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സ്മാര്‍ട്ട് ക്ലാസ് മുറികളിലാണ് കുട്ടികളുടെ പഠനം. സര്‍ക്കാര്‍ സ്‌കൂളെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന കാലത്തുനിന്നും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ അതിരാവിലെയെത്തി ക്യൂ നില്‍ക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നിരവധി സ്‌കൂളുകളാണ് ഹൈടെക്കായത്. സംസ്ഥാനത്ത് എട്ടു മുതല്‍ 12 വരെ 45,000 ക്ലാസ് മുറികളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ന്റെ നേതൃത്വത്തില്‍ ഹൈടെക് ആക്കുന്നത്. രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും അഭിപ്രായപ്പെട്ടു.
ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 1,574 ക്ലാസ്മുറികള്‍ ഹൈടെക്കായി. ജില്ലയില്‍ 98 ക്ലാസ് മുറികളില്‍ മൊബൈല്‍ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. 133 സര്‍ക്കാര്‍ സ്‌കൂളുകളും 107 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 240 സ്‌കൂളുകളിലാണ് ജില്ലയില്‍ ഹൈടെക് നിലവാരം ഒരുക്കിയത്. ഇതിനായി കിഫ്ബി സഹായത്തോടെ 13.63 കോടി രൂപചെലവഴിച്ചു.
2,119 ലാപ്‌ടോപ്പുകളും 1,562 പ്രോജക്ടറുകളും 1,519 സ്പീക്കറുകളും 1,498 മൗണ്ടിങ് കിറ്റുകളും ഹൈടെക് ക്ലാസ് മുറികള്‍ക്കായി ലഭ്യമാക്കി. ഇതിനു പുറമെ 17,942 എല്‍ഇഡി ടെലിവിഷനുകള്‍, 227 ഡിഎസ്എസ്ആര്‍ ക്യാമറകള്‍, 178 ഫുള്‍ എച്ച്ഡി വെബ് ക്യാമുകള്‍ എന്നീ ഉപകരണങ്ങളും സജ്ജമാക്കി. 'കൂള്‍' (കൈറ്റ്‌സ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്) എന്ന പേരില്‍ ഓണ്‍ലൈന്‍ പഠന സംവിധാനവും ഏര്‍പ്പെടുത്തി. 504 സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കി. ജില്ലയില്‍ 92 സ്‌കൂളുകളില്‍ രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബുകളില്‍ നിലവില്‍ 2,766 കുട്ടികള്‍ അംഗങ്ങളാണ്.
കല്ലാര്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് (27), കട്ടപ്പന എസ്ജിഎച്ച്എസ്എസ് (21), രാജാക്കാട് എന്‍ ആര്‍ സിറ്റി എസ്എന്‍വി എച്ച്എസ്എസ് (22) എന്നീ സ്‌കൂളുകളിലാണ് ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ ക്ലാസ് മുറികള്‍ ഹൈടെക്കായത്. എല്ലാ ഐടി ഉപകരണങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ വാറണ്ടി കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ഡ്വെയര്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരിഹരിക്കാനുമായി വെബ്‌പോര്‍ട്ടല്‍, കോള്‍ സെന്റര്‍ സംവിധാനം എന്നിവ നിലവില്‍ വന്നു.
മുഴുവന്‍ ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കി. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള ജില്ലയിലെ 423 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ അന്‍വര്‍ സാദാത്ത് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thodupuzha, Idukki, Kerala, School, Students, News, 45,000 Smart class rooms in Kerala

Powered by Info News For You

Comments
Post a Comment