ഇമാമീങ്ങള്‍ക്കെതിരായ ആക്രമണം: സര്‍ക്കാര്‍ മറുപടി പറയണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

കാസര്‍കോട്: (www.kasargodvartha.com 22.03.2019) ജില്ലയില്‍ പള്ളി ഇമാമീങ്ങള്‍ക്കു നേരെയുള്ള ആക്രമണം ആവര്‍ത്തിക്കുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം അബ്ദുല്‍ നാസിര്‍ സഖാഫിക്കെതിരെ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണം ഒറ്റപ്പെട്ടതായി കാണാനാവില്ല. റിയാസ് മൗലവി വധത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന ദിവസമാണ് അബ്ദുല്‍ നാസര്‍ സഖാഫി ആക്രമിക്കപ്പെട്ടത് എന്നത് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് പള്ളി ഇമാമീങ്ങള്‍ക്കെതിരെ കാസര്‍കോട് ജില്ലയില്‍ ആക്രമണം ഉണ്ടാവുന്നത്. റിയാസ് മൗലവി വധത്തിനു പിന്നിലും ബായാറിലെ കരീം മൗലവി വധശ്രമക്കേസിലും ആര്‍ എസ് എസ് പങ്ക് ബോധ്യപ്പെട്ടിട്ടും ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. റിയാസ് മൗലവി വധത്തിനു പിന്നിലെ ലക്ഷ്യം വര്‍ഗീയ കലാപമുണ്ടാക്കലാണെന്ന് കണ്ടെത്തിയിട്ടും അതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ മറവില്‍ നടന്ന ഹര്‍ത്താലിനിടെയാണ് കരീം മൗലവിക്കെതിരെ പട്ടാപ്പകല്‍ ആക്രമണം നടന്നത്. വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള ആക്രമണമായിട്ടും പോലീസ് സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നു ചെയ്തത്. ഇത്തരം അതിക്രമങ്ങളോട് ആഭ്യന്തരവകുപ്പും പോലീസും സ്വീകരിക്കുന്ന മൃദുസമീപനമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ബഷീര്‍ വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പോലീസിലെ സംഘ്പരിവാര്‍ വിധേയത്വത്തെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും അത് കണക്കിലെടുക്കാന്‍ മുഖ്യമന്ത്രിയോ, സി പി എം നേതൃത്വമോ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തില്‍ ആര്‍ എസ് എസ് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചത് കേരളം കണ്ടതാണ്. ആര്‍ എസ് എസിന് വഴിമരുന്നിട്ട് കൊടുക്കരുതെന്ന പ്രസ്താവനയിലൂടെയും ആലുവ റിപബ്ലിക് പോലെ പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ചുള്ള പരാമര്‍ശങ്ങളിലൂടെയും സംഘ്പരിവാറിന് ഇടം ഒരുക്കിക്കൊടുത്ത മുഖ്യമന്ത്രിക്ക് ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, Popular front of India, Attack against Imams; Popular front against Govt.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?