ഫ്രഷ് മീന്‍ എന്നുകരുതി ആളുകള്‍ വാങ്ങുന്നത് ആഴ്ചകളോളം പഴക്കമുള്ള മീനുകള്‍; മീനിന്റെ തിളക്കം കണ്ടാല്‍ വെട്ടിമുറിക്കാന്‍ തോന്നുന്നില്ലെന്നും അക്വേറിയത്തില്‍ വെക്കാന്‍ തോന്നുമെന്നും ഉപഭോക്താക്കള്‍
തിരൂര്‍: (www.kvartha.com 22.03.2019) ഫ്രഷ് മീന്‍ എന്നുകരുതി ആളുകള്‍ വാങ്ങുന്നത് ആഴ്ചകളോളം പഴക്കമുള്ള മീനുകള്‍. മീനിന്റെ തിളക്കം കണ്ടാല്‍ വെട്ടിമുറിക്കാന്‍ തോന്നുന്നില്ലെന്നും അക്വേറിയത്തില്‍ വെക്കാന്‍ തോന്നുമെന്നും ഉപഭോക്താക്കള്‍.
കഴിഞ്ഞദിവസം മാര്‍ക്കറ്റില്‍ നിന്നും കറി വയ്ക്കാന്‍ വാങ്ങിയ മീന്‍ പ്രകാശിക്കുന്നത് കണ്ടാണ് ആളുകള്‍ കുഴപ്പത്തിലായത്. ഇതുകണ്ട് അത്ഭുതപ്പെട്ട വീട്ടുകാര്‍ ഇത്രയും തിളക്കമുള്ള മീന്‍ എങ്ങനെ വെട്ടും എന്ന അമ്പരപ്പിലായിരുന്നു ആദ്യം. പിന്നീട് അത് കഴിക്കാന്‍ പേടിയും തോന്നി. എന്നാല്‍ നല്ലവിലകൊടുത്ത് വാങ്ങിയ മീന്‍ എങ്ങനെ ഉപേക്ഷിക്കും എന്ന ചിന്തയും ഉടലെടുത്തു. ഒടുവില്‍ മീന്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരൂരിലും പരിസരങ്ങളിലും ലഭിച്ച അയലയാണ് ആളുകളെ കണ്‍ഫ്യൂഷനിലാക്കിയത്. മുറിക്കാന്‍ എടുത്തപ്പോള്‍ ഇരുട്ടില്‍ തിളങ്ങിയതാണ് പ്രശ്‌നമായത്. പുതിയതെന്നു തോന്നിപ്പിക്കുന്ന മീന്‍ കിലോഗ്രാമിന് 200 രൂപ നല്‍കിയാണ് ആവശ്യക്കാര്‍ വാങ്ങിയത്. ഉറച്ച അവസ്ഥയിലുള്ള അയല വാങ്ങുമ്പോള്‍ത്തന്നെ വെള്ളയും പച്ചയും കലര്‍ന്ന നിറമായിരുന്നു. പിന്നീട് വീട്ടിലെത്തി രാത്രി മത്സ്യം നന്നാക്കാനായി എടുത്തപ്പോഴാണ് അയല തിളങ്ങുന്നതു കണ്ടത്.
അതേസമയം മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ അയല, മത്തി തുടങ്ങിയവ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. പുറത്തു നിന്ന് വിഷവസ്തുക്കള്‍ കലര്‍ത്തി എത്തുന്ന മീന്‍ പരിശോധിക്കാന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fish is shining; People feared, News, Humor, Local-News, fish, Fishermen, Health, Health & Fitness, Kerala.

Powered by Info News For You

Comments
Post a Comment