കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് നീതി കിട്ടണം; രാഹുല്‍ഗാന്ധി
പെരിയ: (www.kasargodvartha.com 14.03.2019) പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കല്യോട്ടെ കൃപേഷിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 മിനിട്ടോളം നേരം രാഹുല്‍ഗാന്ധി കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍ ചെലവഴിച്ചു. കുടുംബാംഗങ്ങളെ രാഹുല്‍ഗാന്ധി ആശ്വസിപ്പിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് കൃപേഷ് തമാശയ്ക്കായി കൂട്ടുകാരോട് ചോദിച്ച 'ഞാന്‍ കൊല്ലപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി എന്റെ വീട് സന്ദര്‍ശിക്കുമോ?' എന്ന ആഗ്രഹം കൂടിയാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.
വീട്ടില്‍ നിന്നുമിറങ്ങിയ രാഹുല്‍ ഗാന്ധി കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന്‍ എം എല്‍ എ നിര്‍മിച്ചുകൊടുക്കുന്ന വീടിന്റെ ഉള്‍വശങ്ങള്‍ നോക്കിക്കണ്ടു. അതിനുശേഷം ശരത് ലാലിന്റെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Keywords: Rahul Gandhi visit Kripesh and Sarath Lal house, Rahul Gandhi, Kasaragod, Visit, Congress, House, Top-Headlines, news, Kerala.

Powered by Info News For You

Comments
Post a Comment