മോഡിയുടെ പ്രസംഗം കേട്ടാല്‍ അതിര്‍ത്തിയില്‍ നേരിട്ടെത്തി യുദ്ധം ചെയ്ത പോലെയെന്ന് എം എം മണി
നെടുങ്കണ്ടം: (www.kvartha.com 19.03.2019) പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും അമിത് ഷായ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടാല്‍ അതിര്‍ത്തിയില്‍ നേരിട്ടെത്തി യുദ്ധം ചെയ്ത പോലെയാണെന്നും അതിര്‍ത്തി കാക്കുന്ന ജവാന്‍മാര്‍ക്ക് അതില്‍ ഒരു പങ്കുമില്ലെന്ന് തോന്നിപ്പോകുമെന്നും മണി പറഞ്ഞു.
ഇടുക്കിയിലെ എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ ഉടുമ്പന്‍ചോല അസംബ്ലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുരക്ഷയെ ഉയര്‍ത്തി വോട്ടുതേടുന്ന മോഡിയുടെ പ്രസംഗം കേട്ടാല്‍, അതിര്‍ത്തിയില്‍ അദ്ദേഹം നേരിട്ടുപോയി യുദ്ധംചെയ്താണ് സമാധാനം നിലനിറുത്തുന്നതെന്നു തോന്നുമെന്ന് എം.എം.മണി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപിടിച്ച മുദ്രവാക്യങ്ങള്‍ വിഴുങ്ങി ഇപ്പോള്‍ വീണ്ടും പൊള്ളയായ വാഗ്ദാനങ്ങളുമായാണ് മോഡിയും കൂട്ടരും ഇറങ്ങിയിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ മോഡിക്കും കൂട്ടര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമായ സൈനികര്‍ അവരുടെ ജീവന്‍ കൊടുത്താണ് നമ്മുടെ അതിര്‍ത്തി കാക്കുന്നത്. അവര്‍ പോരാടുന്നത് ഇന്ത്യയിലെ എല്ലാവര്‍ക്കും വേണ്ടിയാണ്. എന്നാല്‍ ഭീകരവാദത്തെ അടിച്ചമര്‍ത്തുന്ന സൈനികര്‍ ബി.ജെ.പിക്കും നരേന്ദ്രമോഡിക്കും വേണ്ടിയാണു പോരാടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി മണി പറഞ്ഞു.
ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരെയും മന്ത്രി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മോഡിയുടെ പാവയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നാണ് മണി പറഞ്ഞത്. മോഡി ഇരിക്കാന്‍ പറഞ്ഞാല്‍ ഗവര്‍ണര്‍ കിടക്കുമെന്നും അദ്ദേഹം കളിയി പറഞ്ഞു. ഗുജറാത്ത് കലാപത്തിനു ഭംഗിയായി നേതൃത്വം നല്‍കിയതിന്റെ പരിഗണനയായാണ് മോഡിയെ പ്രധാനമന്ത്രിയാക്കിയും അമിത് ഷായെ ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡന്റാക്കിയും ആര്‍.എസ്.എസ്. ഉയര്‍ത്തിയത് എന്നും എം.എം.മണി പറഞ്ഞു.
മാത്രമല്ല കോണ്‍ഗ്രസുകാരേയും അദ്ദേഹം വെറുതെ വിട്ടില്ല. അമ്പതും നൂറും കോടിയെന്നു കേട്ടാല്‍ കോണ്‍ഗ്രസുകാര്‍ കമിഴ്ന്നു വീഴുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം വന്നപ്പോഴെല്ലാം അഴിമതിയും കൊള്ളയും വര്‍ധിച്ചിട്ടേയുള്ളു. ഇത് കോണ്‍ഗ്രസിന്റെതന്നെ പതനത്തിന് കാരണമായി തീര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: M M Mani against Narendra Modi, Minister, Criticism, Politics, Protection, Humor, Prime Minister, Narendra Modi, Lok Sabha, Election, Trending, Inauguration, Kerala.

Powered by Info News For You

Comments
Post a Comment