ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയിനിയുടെ കുഴിമാടം തേടി കാസര്‍കോട്ടുകാരനായ യുവാവ് താണ്ടിയത് കിലോമീറ്ററുകള്‍; ഒടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: (www.kvartha.com 07.03.2019) ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരിയുടെ മരണവാര്‍ത്തയറിഞ്ഞ് 21കാരന്‍ കണ്ണൂരിലെത്തി. മഞ്ചേശ്വരം സ്വദേശിയാണ് സുഹൃത്തിനൊപ്പം തന്റെ കാമുകിയുടെ കുഴിമാടം തേടി കണ്ണൂരെത്തിയത്. എന്നാല്‍ കുഴിമാടം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ചതിക്കപ്പെടുകയായിരുന്നെന്ന് യുവാവിന് മനസിലായത്. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് കാമുകിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസിലായത്.

മൂന്നുമാസം മുമ്പായിരുന്നു ഫേയ്‌സ്ബുക്കില്‍ യുവതിയെ പരിചയപ്പെടുന്നത്. ചരിചയം പിന്നീട് പ്രണയമായി. പിന്നീട് യുവതിയുടെ വിവരമൊന്നും കിട്ടാതെ വന്നപ്പോള്‍ കാമുകിയുടെ സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് കാനുകി വാഹനാപകടത്തില്‍ മരിച്ചെന്നും കബറടക്കം കഴിഞ്ഞെന്നും അറിഞ്ഞത്.

 Lover reached at Kannur for searching his grave, Kannur, News, Kerala, Facebook, Love, Police, Cheating

സംഭവം അറിഞ്ഞ് കാമുകിയുടെ കുഴിമാടം കാണണമെന്നും അവിടെ പ്രാര്‍ത്ഥിക്കുമെന്നും ആഗ്രഹിച്ച് സുഹൃത്തുമായി എത്തിയത്. എന്നാല്‍ സ്ഥലത്തിയപ്പോഴാണ് കാമുകി വഞ്ചിക്കുകയായിരുന്നെന്നും യുവാവിനെ ഒഴിവാക്കാന്‍ മനപ്പൂര്‍വം ഒരു കഥ മെനഞ്ഞടുക്കുകയാണെന്നും തിരിച്ചറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lover reached at Kannur for searching his grave, Kannur, News, Kerala, Facebook, Love, Police, Cheating.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?