പ്രസിഡന്റായ ഉടനെ ആ കുട്ടിയോട് ഞാന്‍ ഉപദേശിച്ചതാ, സോഷ്യല്‍ മീഡിയയില്‍ കയറി വായില്‍ തോന്നിയത് വിളിച്ചുപറയരുതെന്ന്; കെ ആര്‍ മീര- വി ടി ബല്‍റാം പോരിനെ കുറിച്ച് മുല്ലപ്പള്ളി, എകെജിയെ കുറിച്ച് പറഞ്ഞത് വേദനിപ്പിച്ചെന്നും കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: (www.kvartha.com 02.03.2019) കെ ആര്‍ മീരയുമായി സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ത്ത കോണ്‍ഗ്രസ് യുവ എംഎല്‍എ വി ടി ബല്‍റാമിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. വി ടി ബല്‍റാമും എഴുത്തുകാരി കെ ആര്‍ മീരയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതിനുപിന്നാലെയാണ് മുല്ലപ്പള്ളി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
തനിക്ക് കെ ആര്‍ മീരയുടെ എഴുത്തുകള്‍ ഇഷ്ടമാണെന്നും വേണമെങ്കില്‍ ആരാധകനാണെന്ന് തന്നെ പറയാമെന്നും ബല്‍റാം ചെയ്തത് ശരിയായില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഒരു സ്വകാര്യ മാധ്യമത്തോടായിരുന്നു മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്.
കെ ആര്‍ മീരയെന്നല്ല ആരെയും അങ്ങനെ പറയാന്‍ പാടില്ലെന്നും അതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ അധിക്ഷേപ സ്വരത്തില്‍ ഒരു പ്രവര്‍ത്തകന്‍ സംസാരിക്കുകയെന്ന് പറഞ്ഞാല്‍ അത് ഒരു നല്ല ലക്ഷണമായി ഞാന്‍ കാണുന്നില്ല. അതു ഞാന്‍ അംഗീകരിക്കുന്നുമില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബല്‍റാമിനോട് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് ടാലന്റ് ഉണ്ട്, ബ്രില്യന്റ് ആണ്, പക്ഷേ അതുമാത്രം പോരല്ലോ? കെപിസിസി പ്രസിഡന്റായി ചാര്‍ജ് എടുത്തപ്പോള്‍ പാലക്കാട് പോയ സമയത്ത് ഞാന്‍ ആ കുട്ടിയെ കണ്ടിരുന്നു. പേഴസണല്‍ ടോക്കില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, ബല്‍റാം കുറച്ചു നിയന്ത്രണങ്ങള്‍ നിങ്ങള്‍ക്കു വേണം'. മുല്ലപ്പള്ളി പറഞ്ഞു.
Keywords: Mullappally on VT Balram- KR Meera issue, Thiruvananthapuram, News, Kerala, Politics, Congress, Mullappalli Ramachandran.

Powered by Info News For You

Comments
Post a Comment