ഈ മാസം വിരമിക്കുന്ന ഹിന്ദി അധ്യാപിക തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലിസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 26.03.2019) ഈ മാസം വിരമിക്കുന്ന ഹിന്ദി അധ്യാപികയെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലിസ്റ്റില്‍ ഉള്‍പെടുത്തി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക ചെട്ടുംകുഴിയിലെ കെ നിര്‍മല (56)യെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ ഉള്‍പെടുത്തിയത്. 31 വര്‍ഷത്തെ സേവനത്തിനു ശേഷം ഈ മാസം 29ന് നിര്‍മല വിരമിക്കാനിരിക്കുകയാണ്.

ഇതിനിടെയാണ് നിര്‍മലയെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി അറിഞ്ഞത്. നിര്‍മലയുള്‍പെടെ ഏഴുപേരാണ് തന്‍ബീഹ് സ്‌കൂളില്‍ നിന്ന് ഈ അധ്യയനവര്‍ഷം വിരമിക്കുന്നത്. മറ്റു ആറുപേരെയും ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫസ്റ്റ് പോളിംഗ് ഓഫീസറായാണ് നിര്‍മലയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നല്‍കുന്ന പരിശീലനത്തിനുള്ള പട്ടിക സ്‌കൂളില്‍ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് തന്നെ തിരഞ്ഞെടുത്ത വിവരം നിര്‍മല അറിയുന്നത്. ഇത്തരം ഡ്യൂട്ടികള്‍ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും വിരമിച്ചിട്ടും സര്‍ക്കാര്‍ തനിക്ക് നല്‍കിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നതെന്നും നിര്‍മല പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Top-Headlines, Trending, Teacher, Hindi teacher retiring this month included in election Duty list
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?