നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: (www.kvartha.com 21.03.2019) രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഒരു ജവാന് വീരമൃത്യു. യശ്പാല്‍(24) ജവാനാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ രജൗരിയില്‍ സുന്ദര്‍ബനി സെക്ടറിലെ കേരി മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 110 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്ന് ഈ വര്‍ഷത്തെ ജനുവരി മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ പോലീസ് സംഘത്തിനു നേരെ ഭീകരവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഭീകരവാദികളെ പിടികൂടാന്‍ സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Soldier killed as Pakistan Army violates ceasefire along LoC in Rajouri, Srinagar, News, National, Military, Death, Obituary, Police, Injured, Report

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Soldier killed as Pakistan Army violates ceasefire along LoC in Rajouri, Srinagar, News, National, Military, Death, Obituary, Police, Injured, Report.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?