പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം ഉടന്‍, കേരളത്തില്‍ ഏപ്രില്‍ അവസാനമോ മെയ് ആദ്യവാരത്തിലോ നടക്കാന്‍ സാധ്യത

ന്യൂഡല്‍ഹി:(www.kasargodvartha.com 10/03/2019) രാജ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ഞായറാഴ്ച വൈകീട്ടോടെ പ്രഖ്യാപിച്ചേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലൂടെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. വൈകീട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടക്കും. മെയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.


 News, New Delhi, National, Election, Press meet, Election, Trending, Election Commission to announce Lok Sabha poll schedule at 5 PM Sunday

ഏപ്രില്‍ - മെയ് മാസങ്ങളില്‍ ഏഴോ എട്ടോ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തും. ഇതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് തെരഞ്ഞെടുപ്പു കമീഷന്‍. കേരളത്തില്‍ ഏപ്രില്‍ അവസാനവാരത്തിലോ മെയ് ആദ്യമോ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ലോക്‌സഭയോടൊപ്പം നടക്കുക. നിയമസഭ പിരിച്ചുവിട്ട ജമ്മു കശ്മീരിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2014ല്‍ ഏപ്രില്‍ ഏഴുമുതല്‍ മെയ് 12 വരെ ഒമ്പത് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കും. 2004ല്‍ ഫെബ്രുവരി 29നും 2009ല്‍ മാര്‍ച്ച് രണ്ടിനും 2014ല്‍ മാര്‍ച്ച് അഞ്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോകുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ ഉദ്ഘാടനപരിപാടികള്‍ നടത്താനാണ് പ്രഖ്യാപനം മനപൂര്‍വം വൈകിക്കുന്നതെന്നാണ് ആരോപണം. 89.88 കോടി വോട്ടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുന്നത്. ഇതില്‍ 1.59 കോടി പുതുതായി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Election, Press meet, Election, Trending, Election Commission to announce Lok Sabha poll schedule at 5 PM Sunday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?