ചെന്നൈ സൂപ്പര്‍ കിങ്‌സ് ലിമിറ്റഡ് എഡിഷന്‍ വെള്ളി നാണയങ്ങള്‍ പുറത്തിറക്കി

ചെന്നൈ:(www.kvartha.com 01/04/2019) ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള തങ്ങളുടെ സഹകരണം ആഘോഷിച്ചു കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് മുത്തൂറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ലിമിറ്റഡ് എഡിഷന്‍ വെള്ളി നാണയങ്ങള്‍ പുറത്തിറക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രിന്‍സിപ്പല്‍ ടീം പാര്‍ട്ടണര്‍ ആയ മുത്തൂറ്റ് ഗ്രൂപ്പ് 10 ഗ്രാം, 30 ഗ്രാം എന്നിങ്ങനെയുള്ള വെള്ളി നാണയങ്ങളുടെ ലിമിറ്റഡ് എഡിഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ ഷെയ്ന്‍ വാട്‌സണ്‍, ദീപക് ചഹാര്‍, അംബാട്ടി റായിഡു, എന്നിവര്‍ ചേര്‍ന്നാണു പുറത്തിറക്കിയത്.

News, National, chennai, Sports,The Muthoot Group launches Muthoot – CSK limited edition Silver Coins


മുത്തൂറ്റ് ഗ്രൂപ്പിന്റെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകള്‍, ഗ്രൂപ്പിന്റെ വെബ് സൈറ്റ്, ആമസോണ്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് വെബ് സൈറ്റ് എന്നിവ വഴി ഈ പ്രത്യേക നാണയങ്ങള്‍ വാങ്ങാനാവും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ അടക്കം ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് താല്‍പ്പര്യം ജനിപ്പിക്കും വിധമാണ് മുത്തൂറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രത്യേക നാണയം പുറത്തിറക്കിയിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ലീസിങ് ആന്റ് ഹോസ്പിറ്റാലിറ്റി സര്‍വ്വീസസ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം. ജോര്‍ജ്ജ് പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, chennai, Sports,The Muthoot Group launches Muthoot – CSK limited edition Silver Coins


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?