ട്രാഫിക് പോലീസ് ചുമത്തുന്ന പിഴ പേടിഎം വഴി അടക്കാം; പദ്ധതി വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി: (www.kvartha.com 03.03.2019)
ട്രാഫിക് പോലീസ് ചുമത്തുന്ന പിഴ പേടിഎം വഴി അടക്കാനുള്ള പദ്ധതി വ്യാപിപ്പിക്കുന്നു. നോയിഡ ട്രാഫിക് പോലിസ് സ്റ്റേഷനുമായി പേടിഎം ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെയന്റ് കമ്പനിയായ പേടിഎം ധാരണയായതോടെ ട്രാഫിക് പിഴതുക ഓണ്‍ലൈന്‍ വഴി ഇ-ചലാനായി അടയ്ക്കാവുന്നതാണ്.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലിസ് ചാര്‍ജ് ചെയ്ത തുക ഒടുക്കാന്‍ ബന്ധപ്പെട്ട ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകളിലേക്ക് പോവേണ്ട ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ ആശ്വാസം. തിരക്കുപിടിച്ച യാത്രയ്ക്കിടയില്‍ ഇതിനു വേണ്ടി സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനാവും. പകരം വാഹനത്തിലിരുന്ന് തന്നെ പേടിഎം വാലെറ്റ് വഴി ഫൈന്‍ അടയ്ക്കാം.

സ്ഥലം, വാഹന നമ്പര്‍, ചലാന്‍ വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം പിഴതുക അടയ്ക്കാനാകും. ക്രെഡിറ്റ്, ഡെബിറ്റ്, നെറ്റ് ബാങ്കിങ്, പേടിഎം വാലറ്റ് എന്നിവയില്‍ ഏത് പെയ്മെന്റ് ഓപ്ഷന്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഉടന്‍ തന്നെ ഡിജിറ്റല്‍ ഇന്‍വോയ്സ് ലഭിക്കും. വാഹന പരിശോധനാ സമയത്ത് പോലീസ് എന്തെങ്കിലും രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവ പോസ്റ്റോഫീസ് വഴി നിങ്ങളുടെ വീട്ടിലെത്തുകയും ചെയ്യും. പേടിഎം വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഇ ചലാന്‍ അടയ്ക്കാനുള്ള സംവിധാനം വണ്‍ 97 കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള പേടിഎം ഒരുക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Now pay traffic Challan through PayTM, New Delhi, News, National, Traffic, Police, Fine, Technology.

Powered by Info News For You

Comments
Post a Comment