കല്യോട്ടെ കൊലപാതകത്തിന്റെ പേരില്‍ സി പി എമ്മിനെ വിരട്ടാന്‍ നോക്കേണ്ട, കെ പി സതീഷ്ചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: എം വി ബാലകൃഷ്ണന്‍
കാസര്‍കോട്: (www.kasargodvartha.com 15.03.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം എല്‍ ഡി എഫിന് അനുകൂലമാണ്. മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാരും പി കരുണാകരന്‍ എം പിയും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന് നേട്ടമാവും. കല്യശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍,കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് വലിയ ഭൂരിപക്ഷം ലഭിക്കും. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നല്ലനിലയില്‍ മുന്നേറും.
യു ഡി എഫും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പോലും പ്രഖ്യാപിക്കാനാവാതെ പരിതാപകരമായ അവസ്ഥയിലാണെന്നും സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു.
എട്ടിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച എല്‍ഡിഎഫ് അടുത്ത ദിവസം തന്നെ പര്യടനം തുടങ്ങി. നിയമസഭാ മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ 25നകം തീരും. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാല് തവണ ഗൃഹ സന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു. പ്രാദേശികമായി കുടുംബ യോഗങ്ങള്‍ ചേരും. ലോക്കലുകളില്‍ റാലിയും നടത്തും. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ തീയതികളില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കല്യോട്ടെ കൊലപാതകത്തിന്റെ പേരില്‍ സി പി എമ്മിനെ വിരട്ടാന്‍ നോക്കേണ്ട. ജില്ലയില്‍ 39 പേരുടെ വിലപ്പെട്ട ജീവന്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ 13 പേരെ കൊലപ്പെടുത്തിയത് അഹിംസാവാദികളായ കോണ്‍ഗ്രസാണ്. ഏറ്റവും പൈശാചികം ചീമേനി കൂട്ടക്കൊലയാണ്. കൊലപാതക രാഷ്ട്രീയം തുടച്ചുമാറ്റാണമെന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളത്. അതാണ് കല്യോട്ടെ സംഭവം അറിഞ്ഞ ഉടനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാസെക്രട്ടറിയും അപലപിച്ചത്. അറസ്റ്റിലായ പാര്‍ട്ടി അംഗത്തെ പുറത്താക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് നല്ല നിലയില്‍ അന്വേഷിക്കുന്നുണ്ട്. ഇതുപോലെ ഹര്‍ത്താലിന്റെ മറവില്‍ അക്രമവും കൊള്ളയും നടത്തിയവരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത യുഡിഎഫ് നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ തങ്ങളൊന്നും അറിയില്ലെന്ന് പറയുന്നത് അണികളോടുള്ള വഞ്ചനയാണ്. ഇല്ലെങ്കില്‍ ആരാണ് അക്രമം നടത്തിയതെന്ന് തുറന്നുപറയണം. നാഥനില്ലാത്ത ഹര്‍ത്താല്‍ അപഹാസ്യമാണ്. യുഡിഎഫ് നേതാക്കളുടെ ഹര്‍ത്താലാഹ്വാനം മാധ്യമങ്ങളുടെ സൃഷ്ടിയാണെങ്കില്‍ അവര്‍ക്കെതിരെ മാനനഷ്ട കേസെടുക്കാന്‍ തയ്യാറാവണം. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എം വി ബാലകൃഷ്ണന്‍ പറഞ്ഞു.
എല്‍ ഡി എഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി ജെ പിക്ക് ബദലല്ല, കോണ്‍ഗ്രസെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടു കൊടുക്കുന്നതിന് തുല്യമാണ്. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന കാര്യത്തില്‍ ബി ജെ പിക്ക് ഒട്ടും പിന്നിലല്ല കോണ്‍ഗ്രസ്. ബാബരി മസ്ജിദ് പൊളിച്ചത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ്. അടിയന്തിരാവസ്ഥ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമായിരുന്നു. എസ ്ഡി പി ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയത് ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. ലീഗിന്റെ കപട രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചര്‍ച്ചയാക്കും. തീവ്രവാദികളെ താലോലിക്കുന്ന ലീഗിന്റെ നിലപാട് തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിനാലാണ് കേരളത്തില്‍ ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ബിജെപി ഭരിക്കുന്ന, രണ്ട് സീറ്റുള്ള ത്രിപുരയില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പൂര്‍ണമായും പാലിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ട്. പി കരുണാകരന്‍ എം പി നബാര്‍ഡ് പാക്കേജ് ഉള്‍പ്പെടെ കൊണ്ടുവന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPM, K.P.Satheesh-Chandran, Trending, Political party, Politics, election, M.V Balakrishnan about KP Satheesh Chandran
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment