യാക്കോബായ സുറിയാനി സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും
അടൂര്‍: (www.kvartha.com 23.03.2019) യാക്കോബായ സുറിയാനി സഭയ്‌ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ വരുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനും മറ്റ് പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും യാക്കോബായ സുറിയാനി സഭ കൊല്ലം, നിരണം തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദീക യോഗം തീരുമാനിച്ചു. കട്ടച്ചിറ പള്ളിയില്‍ കോടതി ഉത്തരവ് ലംഘിച്ചും നിയമവാഴ്ചയെ വെല്ലു വിളിച്ചും വിശ്വാസികളുടെ അവകാശങ്ങളെ ഹനിച്ചും ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി തല്ലിതുറന്ന് അകത്ത് കയറാന്‍ ഒത്താശ ചെയ്ത് കൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്ന് യോഗം വിലയിരുത്തി.

കട്ടച്ചിറ പള്ളി ഉള്‍പ്പെടെ യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ഫലപ്രദമായി നേരിടുന്നതില്‍ പ്രീണന സ്വഭാവമുള്ള ഭരണ സംവിധാനങ്ങള്‍ക്ക് സാധിക്കാതെ പോകുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ സ്വധീനങ്ങള്‍ക്ക് വഴങ്ങുന്നതാണ് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകാത്തതിന് കാരണം.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടുള്ള എതിര്‍പ്പല്ല, മറിച്ച് നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രതിഷേധവും പരാജയപ്പെട്ട് പോകുന്ന ഭരണ സംവിധാനത്തോടുള്ള എതിര്‍പ്പുമാണെന്ന് മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ്, ഫാ. എം ജെ ദാനിയല്‍, ഫാ. എബി സ്റ്റീഫന്‍, ഫാ. ജോര്‍ജ്ജി ജോണ്‍, മീഡിയാ കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള മൂന്ന് ഭദ്രാസനങ്ങളിലേയും വിശ്വാസികള്‍ സഭയ്ക്കൊപ്പം നില്‍ക്കും. ആരെയും നിര്‍ബ്ബന്ധപൂര്‍വ്വം തടയുകയില്ല.
കട്ടച്ചിറയില്‍ കോടതി നിരീക്ഷണത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതും വിധി ന്യായത്തില്‍ നിലവിലെ ഭരണസമിതിക്ക് ഉറപ്പ് നല്‍കുന്നതുമായ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടണമെന്നും പള്ളിയില്‍ അതിക്രമിച്ച് കയറുകയും, മത വികാരം വൃണപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ വിവിധ പ്രതിഷേധ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും കട്ടച്ചിറയില്‍ നടന്നു വരുന്ന വിശ്വാസികളുടെ സഹന സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മെത്രാപ്പോ ലീത്തമാര്‍ അറിയിച്ചു.
കട്ടച്ചിറ പള്ളിയില്‍ പ്രവേശിക്കുന്നതിന് മെത്രാന്‍ കക്ഷികള്‍ സ്വീകരിച്ച വഴികള്‍ കിരാതവും ക്രൈസ്തവ സഭകള്‍ക്ക് ലജ്ജാവഹവുമാണ്.
കട്ടച്ചിറ പള്ളിയുടെ ഗേറ്റും ദൈവാലയത്തിന്റെ പ്രധാന വാതിലും തല്ലിതകര്‍ക്കുകയും ദൈവാലയത്തിനകത്ത് പ്രവേശിച്ച് സഭാ പിതാക്കന്മാരുടെ ചിത്രങ്ങള്‍ നശിപ്പിക്കുകയും കുരിശ് ഉള്‍പ്പെടുന്ന പാത്രിയര്‍ക്കാ പതാക കത്തിക്കുകയും ദൈവാലയത്തോടും ബലിപീഠത്തോടും അനാദരവ് കാട്ടുകയും ചെയ്ത് വൈദീകരുടെ നേതൃത്വത്തിലാണെന്നുള്ളത് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നികൃഷ്ട മുഖം വ്യക്തമാക്കുന്നതാണ്.

Keywords: Jacobite Syrian christian church boycott the election, Pathanamthitta, News, Kerala, Religion, Election.
Powered by Info News For You
Comments
Post a Comment