ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട താലിബാന്‍ നേതാവ് മുല്ല ഒമര്‍ മൂക്കിന് താഴെയുണ്ടായിട്ടും യു എസ് ഇന്റലിജന്‍സിന് കണ്ടെത്താനായില്ലെന്ന് വെളിപ്പെടുത്തല്‍

കാബൂള്‍: (www.kvartha.com 12.03.2019) ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട താലിബാന്‍ നേതാവ് മുല്ല ഒമര്‍ മൂക്കിന് താഴെയുണ്ടായിട്ടും കണ്ടെത്താനായില്ലെന്ന് വെളിപ്പെടുത്തല്‍. അഫ്ഗാനിസ്താനിലെ യുഎസ് സൈനികകേന്ദ്രത്തിന്റെ തൊട്ടടുത്തായിരുന്നു ഒളിച്ചുതാമസിച്ചിരുന്നത്. വര്‍ഷങ്ങളായി തൊട്ടുത്തുണ്ടായിട്ടും യുഎസ് ഇന്റലിജന്‍സ് ഒരിക്കലും അറിഞ്ഞിരുന്നില്ല ഇക്കാര്യം.

2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷമാണ് ഭീകരനേതാവ് മുല്ല ഒമര്‍ ഒളിവില്‍ പോയത്. യുഎസ് രഹസ്യാന്വേഷകര്‍ നീണ്ട പരിശ്രമം നടത്തിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനുശേഷം ഇയാളുടെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

Taliban leader lived out last days near US base in Afghanistan as CIA looked elsewhere, book reveals, Kabul, News, World, Crime, Army, Book, Journalist, Researchers

ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള ഭീകരനേതാവ് യു എസ് സൈന്യത്തെ ഭയന്ന രാജ്യം വിട്ടു പോയെന്നും പാകിസ്ഥാനില്‍ മരിച്ചെന്നുമാണ് യു എസ് അഫ്ഗാന്‍ നേതാക്കള്‍ കരുതിയത്. എന്നാല്‍ സാബുള്‍ പ്രവിശ്യയിലെ യു എസ് സൈനിക ആസ്ഥാനത്തില്‍ നിന്ന് നാപ് കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ജീവിച്ചതെന്ന് ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ ബെറ്റെ ഡാം എഴുതിയ സെര്‍ച്ചിങ് ഫോര്‍ ആന്‍ എനിമി എന്ന പുസ്തകം അവകാശപ്പെടുന്നു. 

2013ല്‍ അവിടെ വെച്ചുതന്നെ അസുഖം ബാധിച്ച് മരിച്ചു. മുല്ല ഒമര്‍ താമസിച്ചിരുന്ന വീട് യുഎസ് കമാന്‍ഡോകള്‍ ഒരുതവണ വളഞ്ഞെങ്കിലും രഹസ്യമുറിയിലായിരുന്ന അയാളെ കണ്ടെത്താന്‍ സാധിച്ചില്ല. വല്ലപ്പോഴും മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. രണ്ടുതവണ ഭാഗ്യംകൊണ്ട് കമാന്‍ഡോകളില്‍നിന്ന് രക്ഷപ്പെട്ടു.

കുടുംബത്തില്‍നിന്നുപോലും ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു ഇയാള്‍. സാങ്കല്പികഭാഷയില്‍ നോട്ടുപുസ്തകത്തില്‍ കുത്തിക്കുറിച്ചും പാഷ്‌തോ ഭാഷയിലുള്ള ബിബിസി പരിപാടികള്‍ കേട്ടും സമയം നീക്കി. അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനുശേഷമായിരുന്നു സെര്‍ച്ചിങ് ഫോര്‍ ആന്‍ എനിമി എന്ന പുസ്തകം ബെറ്റ് ഡാം പൂര്‍ത്തിയാക്കിയത്. പുസ്തകത്തിലെ അവകാശവാദങ്ങള്‍ അഫ്ഗാന്‍ ഭരണകൂടം നിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Taliban leader lived out last days near US base in Afghanistan as CIA looked elsewhere, book reveals, Kabul, News, World, Crime, Army, Book, Journalist, Researchers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?