വീട്ടുജോലിക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ത്തി; ദമ്പതികള്‍ക്ക് വിചിത്ര ശിക്ഷ നല്‍കി ഹൈക്കോടതി
ന്യൂഡല്‍ഹി:(www.kvartha.com 04/03/2019) വീട്ടുജോലിക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ത്തിയ ദമ്പതികള്‍ക്ക് വിചിത്ര ശിക്ഷ നല്‍കി ഡല്‍ഹി ഹൈക്കോടതി. പ്രതികളായ ദമ്പതികള്‍ നൂറ് മരത്തൈകള്‍ നടണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കൂടാതെ 1.5 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഏജന്റുമാരായ രണ്ടു പേരോട് ഇവര്‍ നടുന്ന മരത്തൈകള്‍ പരിപാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചെയ്ത തെറ്റിന് പകരമായി സാമൂഹിക സേവനം നടത്താമെന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏജന്റുമാര്‍ 10,000 രൂപ പിഴ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ പണം ബാലികയ്ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞു.
പ്രതികള്‍ മരത്തൈകള്‍ നടുന്നുണ്ടോ പരിപാലിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കുന്നതിനായി ഡല്‍ഹി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററെ കോടതി നിയോഗിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ തൈകള്‍ നടണമെന്നാണ് ഉത്തരവ്. മൂന്നര വര്‍ഷം പ്രായമുള്ള ആറ് അടിയെങ്കിലും ഉയരമുള്ള തൈകളാണ് നടേണ്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, High Court, Couples, Delhi Couple Fined 1.5 Lakh, Asked To Plant 100 Trees For Child Labour

Powered by Info News For You

Comments
Post a Comment