അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം; വിവാഹത്തിന് അതൊന്നും തടസമേ അല്ല; പാക് യുവതിക്ക് വരണമാല്യം ചാര്‍ത്തി ഇന്ത്യക്കാരന്‍
പട്യാല: (www.kvartha.com 10.03.2019) അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവാഹത്തിന് അതൊന്നും തടസമേ അല്ലെന്നാണ് കാണിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാക് യുവതിയെ വരണമാല്യം ചാര്‍ത്തിയിരിക്കയാണ് ഇന്ത്യക്കാരനായ യുവാവ്. പാക് വംശജയും 27കാരിയുമായ കിരണ്‍ സര്‍ജിത് കൗറിനെയാണ് 33കാരനായ പര്‍വിന്ദര്‍ സിങ് ജീവിതസഖിയാക്കിയത്.
ഹരിയാനയിലെ അംബാല ജില്ലയിലെ തേപ്ല ഗ്രാമത്തിലാണ് പര്‍വീന്ദറിന്റെ വീട് . ശ്രീ ഖേല്‍സാഹിബ് ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് പര്‍വിന്ദര്‍. കിരണ്‍ സ്‌കൂള്‍ ടീച്ചറാണ്.
വിവാഹത്തിനായി പട്യാലയില്‍ ഫെബ്രുവരി 28ന് എത്താന്‍ ശ്രമിച്ച പാക് വംശജ കിരണിനുമുന്നില് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ 45 ദിവസത്തെ വിസക്കാണ് കഴിഞ്ഞ വ്യാഴാഴ്ച സംഝാത എകസ്പ്രസില്‍ ബന്ധുക്കള്‍ക്കൊപ്പം ഇവിടെയെത്തിയത്.
പാകിസ്താനിലെ ഇന്ത്യന്‍ എംബസി പട്യാല വരെ എത്താനാണ് അനുമതി നല്‍കിയത്. 2016ല്‍ വിവാഹം നിശ്ചയിച്ചതാണെങ്കിലും വിസയുടെ കാത്തിരിപ്പിലായിരുന്നു ഇരു കുടുംബങ്ങളും.
കിരണ്‍ ഇതിനു മുമ്പ് 2014 ഉം 2016 ഉം ഇന്ത്യയിലെത്തിയിരുന്നു. കര്‍ഷകനാണ് കിരണിന്റെ പിതാവ്. രണ്ട് രാജ്യങ്ങളിലാണെങ്കിലും തങ്ങളുടെ വിവാഹത്തിന് ഇരു വീട്ടുകാരും എതിര് നിന്നില്ലെന്ന് പര്‍വിന്ദര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cross-border love: Indian man to tie knot with Pakistani fiancee amid tensions, News, Religion, Marriage, Pakistan, Trending, National.
ഹരിയാനയിലെ അംബാല ജില്ലയിലെ തേപ്ല ഗ്രാമത്തിലാണ് പര്‍വീന്ദറിന്റെ വീട് . ശ്രീ ഖേല്‍സാഹിബ് ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് പര്‍വിന്ദര്‍. കിരണ്‍ സ്‌കൂള്‍ ടീച്ചറാണ്.
വിവാഹത്തിനായി പട്യാലയില്‍ ഫെബ്രുവരി 28ന് എത്താന്‍ ശ്രമിച്ച പാക് വംശജ കിരണിനുമുന്നില് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ 45 ദിവസത്തെ വിസക്കാണ് കഴിഞ്ഞ വ്യാഴാഴ്ച സംഝാത എകസ്പ്രസില്‍ ബന്ധുക്കള്‍ക്കൊപ്പം ഇവിടെയെത്തിയത്.
പാകിസ്താനിലെ ഇന്ത്യന്‍ എംബസി പട്യാല വരെ എത്താനാണ് അനുമതി നല്‍കിയത്. 2016ല്‍ വിവാഹം നിശ്ചയിച്ചതാണെങ്കിലും വിസയുടെ കാത്തിരിപ്പിലായിരുന്നു ഇരു കുടുംബങ്ങളും.
കിരണ്‍ ഇതിനു മുമ്പ് 2014 ഉം 2016 ഉം ഇന്ത്യയിലെത്തിയിരുന്നു. കര്‍ഷകനാണ് കിരണിന്റെ പിതാവ്. രണ്ട് രാജ്യങ്ങളിലാണെങ്കിലും തങ്ങളുടെ വിവാഹത്തിന് ഇരു വീട്ടുകാരും എതിര് നിന്നില്ലെന്ന് പര്‍വിന്ദര്‍ പറയുന്നു.
Keywords: Cross-border love: Indian man to tie knot with Pakistani fiancee amid tensions, News, Religion, Marriage, Pakistan, Trending, National.
Powered by Info News For You

Comments
Post a Comment