പ്രണയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് നിര്‍മാതാവിന്റെ ഭീഷണി; തെളിവുകള്‍ സഹിതം പുറത്തുവിട്ട് നടി
ചെന്നൈ: (www.kvartha.com 27.03.2019) പ്രണയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുകളുമായി നടി ശ്രീ റെഡ്ഡി. തെളിവുകള്‍ സഹിതമാണ് നടി ഇക്കാര്യം പുറത്തുവിട്ടത്. സിനിമയില്‍ നിന്നും നായികമാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവത്തെക്കുറിച്ചു നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. താരങ്ങളില്‍ നിന്നും അണിയറപ്രവര്‍ത്തകരില്‍ നിന്നുമൊക്കെയായി തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചായിരുന്നു താരത്തിന്റെ അന്നത്തെ തുറന്നുപറച്ചില്‍.
എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവായ സുബ്രഹ്മണ്യത്തിനെതിരെയുള്ള ആരോപണത്തിന്റെ തെളിവുകളാണ് താരം പുറത്തുവിട്ടിരിക്കുന്നത്. തനിക്കുനേരെ തന്റെ വീട്ടിലെത്തി വധഭീഷണി ഉയര്‍ത്തിയ രണ്ട് പേര്‍ക്കെതിരെ താരം പരാതി നല്‍കിയിരുന്നു. വല്‍സരവാക്കം പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് ആണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇവരില്‍ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരെയാണ് കൂടുതല്‍ തെളിവുകള്‍.
ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30 ന് കാണണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു. വിസമ്മതിച്ചപ്പോള്‍ മാനേജരെ ഉപദ്രവിച്ചു. തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് സുബ്രഹ്മണ്യം വീട്ടില്‍ അതിക്രമിച്ച് കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും ശ്രീ റെഡ്ഡി പുറത്തുവിട്ടിട്ടുണ്ട്.
'നേരത്തെ മറ്റൊരു കേസില്‍ ഹൈദരാബാദില്‍ അറസ്റ്റിലായതാണ് സുബ്രഹ്മണ്യം. അന്ന് താന്‍ പോലീസ് പിടിയിലായതിന് കാരണം നടിയാണെന്നാരോപിച്ചാണ് ഇയാള്‍ ശ്രീ റെഡ്ഡിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്നും പോലീസ് പറയുന്നു.
Keywords: Sri Reddy Releases First CCTV Footage, chennai, News, Cinema, Entertainment, Actress, Complaint, Video, National.

Powered by Info News For You

Comments
Post a Comment