സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയ്ക്കിടെ കോപ്പിയടിയെന്ന് സംശയിച്ച് വസ്ത്രമഴിച്ചുള്ള പരിശോധനയില്‍ മനംനൊന്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി
റായ്പുര്‍: (www.kvartha.com 08.03.2019) കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷക സംഘത്തിന്റെ വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്.
വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന സംശയത്തില്‍ വസ്ത്രമഴിച്ചു പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തിനുശേഷം മാര്‍ച്ച് നാലിന് വീട്ടുമുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിനു ശേഷം വിദ്യാര്‍ത്ഥിനി മാനസികമായി തകര്‍ന്ന നിലയിലാണെന്നും പരീക്ഷയില്‍ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങാന്‍ കഴിയാത്തതിനാലാണ് ഈ പ്രശ്‌നമെന്ന് തങ്ങള്‍ കരുതിയതെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പറയുന്നത്.

അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. അതേ സമയം ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ചു പരിശോദിച്ചിട്ടില്ലെന്നാണ് ജില്ലാ കലക്ടര്‍ പത്രകുറിപ്പില്‍ അറിയിച്ചത്.
Keywords: Class 10th student commits suicide after being allegedly strip searched by inspecting officials, News, National, Students, SSLC, Examination, Suicide, Death, Enquiry, Police.
Keywords: Class 10th student commits suicide after being allegedly strip searched by inspecting officials, News, National, Students, SSLC, Examination, Suicide, Death, Enquiry, Police.
Powered by Info News For You

Comments
Post a Comment