മുത്ത്വലിബിനെ മരണം തട്ടിയെടുത്തത് വീടിന്റെ പണി പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്താനിരിക്കെ; കുടുംബം കണ്ണീര്‍ക്കയത്തില്‍

കാസര്‍കോട്: (www.kasargodvartha.com 02.03.2019) കക്കൂസ് കുഴിയെടുക്കുന്നതിനിടെ ജെ സി ബിയുടെ ലോഡര്‍ തലക്കിടിച്ച് ദാരുണമായി മരണപ്പെട്ട മുത്ത്വലിബിനെ മരണം തട്ടിയെടുത്തത് വീടിന്റെ പണി പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്താനിരിക്കെ. പൈക്ക പുണ്ടൂരിലെ പാലത്തിങ്കര ഹൗസില്‍ മുഹമ്മദിന്റെ മകനായ സി എം മുത്ത്വലിബ് (38) ദിവസങ്ങള്‍ക്കു മുമ്പാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ബഹ്‌റൈനില്‍ കുടിവെള്ള വിതരണ ജോലിയായിരുന്നു മുത്തലിബിന്.

എത്രയും പെട്ടെന്ന് വീടുപണി പൂര്‍ത്തിയാക്കി അസുഖബാധിതനായ പിതാവിന്റെ കൈപിടിച്ച് ഗൃഹപ്രവേശനം നടത്തണമെന്ന ആഗ്രഹത്തിലാണ് മുത്തലിബ് നാട്ടിലെത്തിയത്. ഇതിനായി എത്രയും പെട്ടെന്ന് തന്നെ വീടുപണി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. വീടുപണി ഏകദേശം പൂര്‍ത്തിയാക്കി ഗൃഹപ്രവേശന തീയ്യതി നിശ്ചയിക്കാനിരിക്കെയാണ് മുത്തലിബിനെ മരണം തട്ടിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.

ജെ സി ബി ഉപയോഗിച്ച് കക്കൂസിന് കുഴിയെടുക്കുകയായിരുന്ന ജോലിക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് സമീപത്ത് നില്‍ക്കുകയായിരുന്നു മുത്തലിബ്. ഇതിനിടെയാണ് ജെ സി ബിയുടെ വലിയ ലോഡര്‍ മുത്വലിബിന്റെ തലയിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുത്ത്വലിബിന്റെ മരണം വിശ്വസിക്കാനാകാതെ കണ്ണീര്‍ക്കയത്തില്‍ കഴിയുകയാണ് കുടുംബം.

നഫീസയാണ് മാതാവ്. ഭാര്യ: ഹസീന. മക്കള്‍: അസീമുല്‍ അദ്‌നാന്‍, അഫ് വാന്‍, അയാന്‍, ഫാത്വിമ. സഹോദരങ്ങള്‍: അഷ്‌റഫ് (ഇന്ത്യന്‍ റെയില്‍വേ ഇലക്ട്രീഷ്യന്‍), അബ്ദുല്‍ ഖാദര്‍, ബഷീര്‍, സാറ, താഹിറ, ഫൗസിയ, ഷമീമ, സക്കീന.

Related News:
കക്കൂസ് കുഴിയെടുക്കുന്നതിനിടെ ജെസിബിയുടെ ലോഡര്‍ തലക്കിടിച്ച് വീട്ടുടമയ്ക്ക് ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muthalib's death; Family Shocked, Kasaragod, News, Kerala, Death, Injured, Hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?