വയനാട് വൈത്തിരിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കാസര്‍കോട് ജില്ലയിലും ജാഗ്രത
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.03.2019) വയനാട് വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് പി ജലീല്‍ കൊല്ലപ്പെട്ടതോടെ കാസര്‍കോട് ജില്ലയിലും പോലീസ് അതിജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മലയോര പോലീസ് സ്റ്റേഷനുകളായ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, രാജപുരം, ആദൂര്‍, ബേഡകം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കി.
ജലീലിന്റെ മരണത്തിന് മാവോയിസ്റ്റുകള്‍ പകരം വീട്ടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെതുടര്‍ന്നാണ് ജില്ലയിലെ അതിര്‍ത്തി ഗ്രാമ പോലീസ് സ്റ്റേഷുകള്‍ക്ക് സുരക്ഷ ശക്തമാക്കിയത്. നേരത്തെയും ജില്ലയിലെ ഈ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചുറ്റുമതിലടക്കം ഉയര്‍ത്തിക്കെട്ടി സുരക്ഷ ഒരുക്കിയിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District, Wayanad, Top-Headlines, Maoist attack; Caution in Kasaragod District
< !- START disable copy paste -->
Keywords: Kasaragod, Kerala, news, District, Wayanad, Top-Headlines, Maoist attack; Caution in Kasaragod District
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment