ലോക്‌സഭ: പൊന്നാനിയില്‍ പി വി അന്‍വര്‍ തന്നെ മതിയെന്ന് മണ്ഡലം നേതൃത്വം
തിരുവനന്തപുരം: (www.kvartha.com 08.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പി വി അന്‍വര്‍ തന്നെ മതിയെന്ന് സിപിഎം മണ്ഡലം നേതൃത്വം. നിലവിലെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ തന്നെ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം പൊന്നാനി ലോക്‌സഭാ മണ്ഡലം കമ്മിറ്റി രണ്ടാമതും സംസ്ഥാന നേതൃത്വത്തിനോടാവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം 16 സീറ്റിലും സിപിഐ നാല് സീറ്റിലും മത്സരിക്കാന്‍ ധാരണയായതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് പത്തുമുതല്‍ 13 വരെ നടത്തുമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നെങ്കിലും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാത്രം തീരുമാനമായിരുന്നില്ല. അന്‍വറിന് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സെക്രട്ടറിയേറ്റ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. വീണ്ടും അന്‍വറിന്റെ പേര് തന്നെ വന്നതോടെ അദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Election, Malappuram, CPM Ponnani LS Constituency committee suggested PV Anwar as candidate again

Powered by Info News For You

Comments
Post a Comment