യു ഡി എഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി പി എം ശ്രമം നടത്തുന്നു: മുസ്ലിം ലീഗ്
കാസര്‍കോട്: (www.kasargodvartha.com 21.03.2019) യു.ഡി.എഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി പി എം ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് യു ഡി എഫ്. ചേര്‍ത്ത വോട്ടുകള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ സി പി എം ജില്ലാ കമ്മിറ്റി നേരിട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായി ബി ജെ പി കള്ളവോട്ടുകള്‍ ചേര്‍ക്കുന്നതില്‍ മൗനം പാലിക്കുന്ന സി പി എം ജില്ലാ ഭരണകൂടം യു.ഡി.എഫ്. പ്രവര്‍ത്തകരുടെ യഥാര്‍ത്ഥ വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ശ്രമം നടത്തുകയാണ്. ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സി പി എമ്മിന്റെ വളണ്ടിയര്‍മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എ അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ വ്യവസ്ഥാപിതമായി യു ഡി എഫ് ചേര്‍ത്ത വോട്ടുകള്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Voters list, CPM, election, Trending, Muslim League against CPM
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Muslim-league, Voters list, CPM, election, Trending, Muslim League against CPM
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment