സിയാലിലെ കരാര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേയ്ക്ക്

കൊച്ചി: (www.kvartha.com 15.03.2019) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 16 കരാര്‍ കമ്പനികളിലെ 4000ത്തോളം കരാര്‍ തൊഴിലാളികള്‍ വേതന വര്‍ധനവും തൊഴില്‍ സ്ഥിരതയും ആവശ്യപ്പെട്ട് ഈ മാസം 19 ന് വൈകിട്ട് മൂന്നിന് എയര്‍പോര്‍ട്ട് കവാടത്തില്‍ സിയാല്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

കരാര്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി 18000 രൂപയാക്കുക, സിയാലില്‍ വിശ്രമ കേന്ദ്രം അനുവദിക്കുക, സിയാല്‍ ആരംഭിച്ചിട്ടുള്ള ക്യാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും കരാര്‍ ലംഘനം പരിശോധിക്കുകയും ചെയ്യുക, സിയാലും പുറംകരാര്‍ കമ്പനികളുമായി ഒപ്പുവയ്ക്കുന്ന കരാര്‍ വ്യവസ്ഥകളില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക, നിലവില്‍ കരാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണവും, നിലവിലെ ശമ്പളം ഉറപ്പാക്കും വിധം പുതിയ കരാര്‍ എടുക്കുന്ന കമ്പനികളുമായി സിയാല്‍ വ്യവസ്ഥ ഉണ്ടാക്കുക, കരാര്‍ കാലാവധി അവസാനിച്ചുപോകുന്ന കമ്പനികള്‍ ശമ്പളം കുടിശികവരുത്തുകയോ, ഇഎസ്ഐ, പിഎഫ് തുടങ്ങിയവ മുടക്കം വരുത്തുകയോ ചെയ്തിട്ടില്ലെന്ന് സിയാല്‍ ഉറപ്പാക്കുക, നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ സിയാല്‍ നടപടി സ്വീകരിക്കുക, നോട്ടീസ് നല്‍കാതെ തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുക്കുന്നില്ലെന്ന് സിയാല്‍ ഉറപ്പാക്കുക, ദീര്‍ഘകാല കരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും പുതിയ ശമ്പള വര്‍ദ്ധന കരാര്‍ അംഗീകരിക്കുവാന്‍ തയ്യാറാകാത്ത നൈപുണ്യ, ഇമ്മാനുവല്‍, ബി.സി.എല്‍, എവണ്‍, ഓംകാര്‍, ആനന്ദ് ട്രോളി, ഒമേഗ കാര്‍ പാര്‍ക്കിംഗ്, മില്ലേനിയം തുടങ്ങിയ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സിയാല്‍ കവാടത്തിനു മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.

 Contract workers to conduct the movement, Kochi, News, Kerala, Airport, Labours, Job, Salary

പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം പണിമുടക്ക് അടക്കമുള്ള അതിശക്തമായ പ്രക്ഷോഭത്തിന് യൂണിയന്‍ നേതൃത്വം നല്‍കും.

Keywords: Contract workers to conduct the  movement, Kochi, News, Kerala, Airport, Labours, Job, Salary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?