ബംഗാളില്‍ ഭായി ഭായി; ലോക്‌സഭയില്‍ സിപിഎം - കോണ്‍ഗ്രസ് നീക്കുപോക്കിന് ധാരണ
ന്യൂഡല്‍ഹി: (www.kvartha.com 04/03/2019) ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഭായി ഭായി. സീറ്റുകളില്‍ നീക്കുപോക്കിന് ധാരണയായി. കോണ്‍ഗ്രസുമായി സഹകരിച്ചു നീങ്ങാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് അനുമതി നല്‍കി.
സിറ്റിംഗ് സീറ്റില്‍ പരസ്പരം മത്സരിക്കേണ്ടെന്നാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് കൂടി തയാറായതോടെ ഏഴ് സീറ്റിലെങ്കിലും സിപിഎം-കോണ്‍ഗ്രസ് ധാരണയുണ്ടാകും. മറ്റ് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും സഹകരിച്ചാവും മുന്നോട്ടുപോകുന്നത്.
നേരത്തെ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിനെതിരേ കേരള ഘടകം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ നീക്കത്തെ പിന്തുണച്ചെങ്കിലും കാരാട്ട് പക്ഷവും കേരള ഘടകവും ചേര്‍ന്ന് തടയിടുകയായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളിലാണ് നീക്കുപോക്കിന് ധാരണയായത്.
ബംഗാളില്‍ ധാരണയുണ്ടാകുമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള സഖ്യത്തിനും സിപിഎം തയാറാകില്ലെന്നാണറിയുന്നത്. കേരളത്തില്‍ ഇരുപാര്‍ട്ടികളും നേര്‍ക്കുനേര്‍ മത്സരിക്കുന്നത് തുടരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, CPM, Congress, Bengal CPI softens stand over Left-Cong alliance

Powered by Info News For You

Comments
Post a Comment