ഉപ്പളയില്‍ വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം; അഞ്ചംഗ സംഘം യുവാവിനെ തോക്കുചൂണ്ടി വലിച്ചിറക്കി മര്‍ദിച്ച് കാര്‍ തട്ടിയെടുത്തു

കുമ്പള: (www.kasargodvartha.com 08.03.2019) ഗുണ്ടാസംഘങ്ങള്‍ അരങ്ങ് വാഴുന്ന ഉപ്പളയില്‍ വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ബന്തിയോട്ട് യുവാവിനെ തോക്ക് ചൂണ്ടി വലിച്ചിറിക്കി മര്‍ദിച്ചതിന് ശേഷം അഞ്ചംഗ സംഘം കാര്‍ തട്ടികൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് സംഘത്തിലെ ഒരാളെ കുമ്പള പോലിസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇസ്മാഈല്‍ (32) എന്നയാളാണ് പിടിയിലായത്.
 Uppala, Kasaragod, News, Car, Assault, Youth assaulted by Goonda team

മുട്ടം സ്വദേശിയായ ഗള്‍ഫുകാരന്റെ മാരുതി ബലേനൊ കാറാണ് വ്യാഴാഴ്ച രാത്രി അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഗള്‍ഫുകാരന്റെ സുഹൃത്തിന് വ്യാഴാഴ്ച രാത്രി അത്യാവശ്യ കാര്യത്തിന് കാര്‍ എത്തിച്ചു കൊടുത്തിരുന്നു. സുഹൃത്ത് ബന്തിയോട് ഡി എം ആശുപത്രിക്ക് സമീപം കാര്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍, സംഘം കാറിലുണ്ടായിരുന്ന യുവാവിനെ തോക്കുചൂണ്ടി വലിച്ചു പുറത്തിട്ട് മര്‍ദിച്ചതിന് ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു.

കുമ്പള എസ്‌ഐ ആര്‍ സി ബിജുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കാര്‍ പച്ചമ്പളയില്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. കാറിലുണ്ടായിരുന്ന പ്രതികള്‍ പോലീസിനെ കണ്ടയുടെനെ ഓടിരക്ഷപ്പെട്ടു. കാറില്‍ കുടുങ്ങിയ സംഘത്തില്‍പ്പെട്ട ഇസ്മാഈലിനെ പോലിസ് പിടികൂടുകയായിരുന്നു. ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി കേസുകളില്‍ പ്രതികളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, News, Car, Assault, Youth assaulted by Goonda team
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?