പി സി ജോര്‍ജും പാര്‍ട്ടിയും എന്‍ഡിഎയിലേക്ക്; പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കും

തിരുവനന്തപുരം:(www.kvartha.com 27/03/2019) പി സി ജോര്‍ജും പാര്‍ട്ടിയും എന്‍ഡിഎയ്‌ക്കൊപ്പം പോകുന്നതായി സൂചന. ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന നേതാക്കളുമായി പി സി ജോര്‍ജ് ചര്‍ച്ച നടത്തിയെന്നാണ് റിപോര്‍ട്ട്. പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക് പോകുന്നുവെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതിന് കുറച്ചുകൂടി ആക്കം കൂടിയിരിക്കുകയാണ്.

News, Thiruvananthapuram, Kerala, BJP, NDA, PC George supports BJP in Pathanamthitta


ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനോടൊപ്പം കറുത്ത വസ്ത്രം ധരിച്ച് ഇരുന്ന പി സി ജോര്‍ജ് ശബരിമല വിഷയത്തില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കും പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

പത്തനംതിട്ട മണ്ഡലത്തില്‍ പി സി മത്സരിക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, BJP, NDA, PC George supports BJP in Pathanamthitta


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?