എസ് ഐയായി ചുമതലയേറ്റന്നു തന്നെ സി ഐയായി പ്രമോഷന്‍; ജി ഗോപകുമാര്‍ പുതിയ കാസര്‍കോട് സി ഐ

കാസര്‍കോട്: (www.kasargodvartha.com 04.03.2019) എസ് ഐയായി ചുമതലയേറ്റന്നു തന്നെ സി ഐയായി പ്രമോഷന്‍ ലഭിച്ച ജി ഗോപകുമാര്‍ കാസര്‍കോട് സി ഐയായി ചുമതലയേറ്റു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സി ഐ വി വി മനോജ്, എസ് ഐ അജിത്ത് കുമാര്‍ എന്നിവരെ സ്ഥലം മാറ്റി നിയമിച്ചിരുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐയായി ചുമതലയേറ്റെടുത്തതിനു പിന്നാലെ ഗോപകുമാറിന് സി ഐയായി പ്രമോഷന്‍ ലഭിക്കുകയായിരുന്നു. ഇതോടെ കാസര്‍കോട് സി ഐ ആയി അദ്ദേഹം ചുമതലയേറ്റെടുത്തു. സ്‌റ്റേഷനില്‍ പുതിയ എസ് ഐ വൈകാതെ ചാര്‍ജെടുക്കും.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനെ കൂടാതെ ജില്ലയിലെ എട്ടു സ്‌റ്റേഷനുകളിലും പുതിയ സി ഐമാര്‍ ചുമതലയേറ്റു. ബദിയടുക്കയില്‍ രാജേഷ് മരങ്ങലത്ത്, മഞ്ചേശ്വരത്ത് എ വി ദിനേശ്, ബേഡകത്ത് സത്യനാഥന്‍, ചന്ദേരയില്‍ എം എ സന്തോഷ്, രാജപുരത്ത് പി സുനില്‍ കുമാര്‍ എന്നിവര്‍ സി ഐയായി ചുമതലയേറ്റു. അമ്പലത്തറ, ചീമേനി, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളും പുതിയ സി ഐമാരെ നിയമിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Top-Headlines, Promotion for G Gopakumar; appointed as CI
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?