തരംഗമായി വി കെ ശ്രീകണ്്ഠന്റെ പദയാത്ര; അണിനിരക്കാന്‍ ചെന്നിത്തലയെത്തുന്നു; ദേശീയതലത്തില്‍ മാതൃകയാക്കാനൊരുങ്ങി കോണ്‍ഗ്രസ്, എ ഐ സി സി റിപോര്‍ട്ട് തേടി
പാലക്കാട്: (www.kvartha.com 05.03.2019) ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര തരംഗമാകുന്നു. ജനപിന്തുണ വര്‍ധിച്ചതോടെ യാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു. ഇതോടെ അണികള്‍ക്ക് കൂടുതല്‍ ആവേശമായി. മാര്‍ച്ച് 10ന് തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെയാണ് ചെന്നിത്തല യാത്രയുടെ ഭാഗമാകുക. ഇതിനിടെ ജയ്‌ഹോ മാതൃകയില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പദയാത്ര സംഘടിപ്പിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ പ്രാദേശിക സിപിഎം നേതൃത്വവും അങ്കലാപ്പിലാണ്.
ഇതിനോടകം തന്നെ ജില്ലയില്‍ വലിയ തരംഗമുണ്ടാക്കിയ യാത്ര പ്രതിപക്ഷ നേതാവ് കൂടി എത്തുന്നതോടെ വന്‍ ഓളം സൃഷ്ടിക്കുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു. നിരവധി പ്രവര്‍ത്തകരാണ് കനത്ത ചൂടിലും യാത്രയില്‍ അണിനിരക്കാനെത്തുന്നത്. കഴിഞ്ഞ ദിവസം തൃത്താലയില്‍ യാത്രക്ക് വന്‍ സ്വീകരണം ലഭിച്ചു.
യാത്ര വന്‍ വിജയമായി മുന്നേറുകയും മറ്റു പാര്‍ട്ടികളില്‍ നിന്നുപോലും ആളുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയും ചെയ്തതോടെയാണ് ഇതേ മാതൃകയില്‍ രാജ്യം മുഴുവന്‍ യാത്ര സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഇതേതുടര്‍ന്ന് യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കാണ് ജയ്ഹോയുടെ ഇതുവരെയുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പാലക്കാട് ഡി സി സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജയ്ഹോ മോഡലില്‍ പദയാത്രകള്‍ നടത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഡി സി സി പ്രസിഡന്റുമാരോട് എഐസിസി ആവശ്യപ്പെടുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ ഖദറിട്ട് എ സി കാറില്‍ ഓടുന്ന ഡി സി സി പ്രസിഡന്റുമാര്‍ക്ക് ഇത് പിടിപ്പതുപണിയാകും.
വികെ ശ്രീകണ്ഠന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന ആശങ്കയും സിപിഎം നേതാക്കള്‍ക്കിടയിലുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പദയാത്ര കോണ്‍ഗ്രസിന് അല്‍പ്പം മുന്‍തൂക്കം കിട്ടുമെന്നും ചില സിപിഎം നേതാക്കള്‍ വിലയിരുത്തുന്നു. ഓരോയിടങ്ങളിലും വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ ഭാഗമായതും എതിരാളികളെ ഭയപ്പെടുത്തുന്നുണ്ട്.
361 കിലോ മീറ്ററാണ് ജയ്ഹോ പദയാത്ര സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും എട്ട് നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം നാല് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. 25 ദിവസങ്ങള്‍കൊണ്ട് 100 പൊതുയോഗങ്ങളാണ് നടത്തുക. ഗ്രാമങ്ങള്‍ തോറും കാല്‍നടയായുള്ള ഡി സി സി അധ്യക്ഷന്റെ യാത്ര വന്‍ ഹിറ്റാവുകയും പാലക്കാട്ടുകാര്‍ക്കിടയില്‍ വി കെ ശ്രീകണ്ഠനെന്ന വ്യക്തി സുപരിചിതനാവുകയും ചെയ്തതോടെ ഇത്തവണ പാലക്കാട് സീറ്റില്‍ കൂടുതല്‍ ആലോചനകളൊന്നും വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നതെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakkad, Kerala, News, Congress, Politics, AICC appreciated Jai Ho march by Palakad DCC President VK Srikantan

Powered by Info News For You

Comments
Post a Comment