യു എ ഇയില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി എന്‍ സി എം

ദുബൈ: (www.kvartha.com 02.03.2019) യു എ ഇയില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത. ശക്തമായ വടക്കുപറിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മിറ്റീറോളജി മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും തീരങ്ങളില്‍ എട്ടു മുതല്‍ 12 അടിവരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും എന്‍.സി.എം മുന്നറിയിപ്പ് നല്‍കുന്നു.

UAE issues huge waves weather warning, Dubai, News, Gulf, Oman, Warning, World

ഒമാന്‍ കടലില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനിടയുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ അഞ്ചു മുതല്‍ എട്ട് അടി ഉയരത്തില്‍ വരെ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് എന്‍.സി.എം പ്രസ്താവനയില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE issues huge waves weather warning, Dubai, News, Gulf, Oman, Warning, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?